24-ാം വയസ്സിലെ പാട്ട്‌ ഹിറ്റായത് 53 വർഷത്തിനുശേഷം, പീഡനവും കൊലപാതകവും കാരണം വിഷാദത്തിൽവീണ ഗായിക

കോനി ഫ്രാൻസിസ് / GettyImages
കോനി ഫ്രാൻസിസ് / GettyImages

സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഈയിടെ കേട്ടുകേട്ട് ആളുകളുടെ മനസ്സിൽ പതിഞ്ഞൊരു പാട്ടാണ് 'പ്രെറ്റി ലിറ്റിൽ ബേബി...'. അമേരിക്കൻ പോപ് സിങ്ങറും നടിയുമായ കോനി ഫ്രാൻസിസാണ് പാട്ടുപാടിയത്. ഇക്കഴിഞ്ഞ ദിവസമാണ് അവർ മരിച്ചത്. ഒരു വീഴ്ചയിൽ ഇടുപ്പെല്ലിന് ഒടിവ് പറ്റിയതിനെത്തുടർന്ന് അവർ ആസ്പത്രിയിലായിരുന്നു. അതിനിടെ ന്യുമോണിയയും പിടിപെട്ടു. മരണകാരണമായത് അതാണ്. സെലിബ്രിറ്റികൾ ഉൾപ്പെടെ 'പ്രെറ്റി ലിറ്റിൽ ബേബി'ക്കൊപ്പം റീൽ ചെയ്തപ്പോഴാണ് സംഭവം വൈറലായത്. ഹിറ്റായി മാസങ്ങൾ കഴിയുമ്പോഴാണ് കോനി വിടവാങ്ങുന്നതും.

1961-ലാണ് 'പ്രെറ്റി ലിറ്റിൽ ബേബി' റെക്കോഡ് ചെയ്യുന്നത്. ഡോൺ സ്റ്റർലിങ്, ബിൽ നോമാൻ എന്നിവർ ചേർന്നാണ് പാട്ടെഴുതിയത്. 40 പാട്ടുകൾ അടങ്ങിയ ആൽബം. എം.ജി.എം റെക്കോർഡ്‌സ് സ്റ്റുഡിയോയിൽ നാലുദിവസങ്ങളിലായി നടന്ന റെക്കോർഡിങ്ങിൽ ഈ പാട്ടുകളെല്ലാം കോനി പാടി. പക്ഷേ, അക്കാലത്ത് വലിയ ഓളമൊന്നുമുണ്ടാക്കിയില്ല. മെയ് 2025-ൽ ഇത് സിംഗിൾ ആയി പുറത്തിറക്കി. പിന്നാലെ ടിക്ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തി.

Content Highlights: connie francis 1961 song pretty little baby goes viral on tiktok and instagram. her tragic life story resurfaces

Continue reading