സൽമാൻ ഷർട്ടും ജാക്കറ്റും ഊരിക്കളഞ്ഞു; എപ്പിസോഡ് സർവകാല റെക്കോഡും തകർത്തെറിഞ്ഞു

സൽമാൻ ഖാൻ | Instagram, Screengrab
സൽമാൻ ഖാൻ | Instagram, Screengrab

ഇപ്പോൾ ഹിന്ദി ബിഗ് ബോസ് ഷോയുടെ 20-ാമത്തെ എപ്പിസോഡാണ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തവണ പങ്കെടുക്കുന്നത് 16 മത്സരാർഥികളാണ്. പ്രിയങ്ക ചോപ്ര, എൽവിഷ് യാദവ്, സിദ്ധാർഥ് മൽഹോത്ര, തമന്ന ഭാട്ടിയ തുടങ്ങിയവരാണ് അതിഥികളായി ഇതുവരെ ഷോയിലെത്തിയത്.

സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ഷോയ്ക്ക്, എപ്പോഴും നല്ല വ്യൂവർഷിപ്പാണുള്ളത്.

എന്നാൽ, ഒരു എപ്പിസോഡ് സർവകാലറെക്കോഡും ഭേദിച്ച് മുന്നേറിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. സൽമാൻ അവതരിപ്പിച്ച 'വീക്കെൻഡ് കാ വാർ' എപ്പിസോഡാണ് റെക്കോഡിട്ടത്. അതിൽ താരം ബോഡി ഷെയ്മിങ്ങിനെയും അതിനെതിരെയുണ്ടാവുന്ന ട്രോളുകളെയും കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഒടുവിലായി കത്രീനയ്ക്കു നേരിടേണ്ടിവന്ന ബോഡി ഷെയ്മിങ്ങിനെതിരെയും താരം ശക്തമായ നിലപാടെടുത്തിരുന്നു. പ്രായം, ശരീരഭാരം, രൂപം, വ്യക്തിജീവിതം എന്നിവയുടെ പേരിൽ സെലിബ്രിറ്റികളെ ലക്ഷ്യമിടുന്ന ട്രോളുകളെ കുറിച്ചാണ് താരം ഇതിൽ സംസാരിച്ചത്. അതിനിടെ ജാക്കറ്റും ടീഷർട്ടും തൊപ്പിയും ഊരിക്കളഞ്ഞ് തന്നെ ഇനിയും ട്രോൾ ചെയ്യാൻ ആളുകളെ വെല്ലുവിളിക്കുകയും ചെയ്തു.

ഓർമാക്‌സ് മീഡിയയുടെ കണക്കനുസരിച്ച്, ഈ എപ്പിസോഡിന് ഒരാഴ്ചയ്ക്കുള്ളിൽ 21 ദശലക്ഷം വ്യൂസ് ആണ് ലഭിച്ചത്. ഇതോടെ, 2026-ൽ ഒരാഴ്ചയ്ക്കുള്ളിൽ 20 ദശലക്ഷം വ്യൂസ് എന്ന നാഴികക്കല്ല് പിന്നിട്ട ഷോ ആയി മാറിയിത്. ഈ റെക്കോഡ് പിന്നിടുന്ന ക്രിക്കറ്റ് ഇതര വിഭാഗത്തിലെ ആദ്യത്തെ പരിപാടിയായും ഇത് മാറി.

തുടർച്ചയായി 16-ാമത്തെ സീസണാണ് സൽമാൻ ബിഗ് ബോസ് അവതരിപ്പിക്കുന്നത്. ആദ്യസീസൺ അവതരിപ്പിച്ചത് നടൻ അർഷാദ് വാസിയായിരുന്നു. പിന്നീട് ശില്പ ഷെട്ടിയും അമിതാഭ് ബച്ചനും വന്നു. പക്ഷേ, സൽമാൻ എത്തിയപ്പോഴാണ് ഷോയുടെ റേറ്റിങ് കൂടിയത്. കഴിഞ്ഞ സീസൺ മുഴുവൻ അവതരിപ്പിച്ചതിന് 150 കോടി വരെയായിരുന്നു സൽമാന്റെ പ്രതിഫലം. റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ഓരോ വീക്കെൻഡിലും 15 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bigg Boss 2026 Episode 20 sets an all-time viewership record with 21 million views in a week. Salman Khan addressed celebrity body shaming and defended Katrina Kaif. Salman challenged trolls by removing his jacket and t-shirt on air. It became the first non-cricket show to cross the 20 million views milestone in 2026.