രണ്ട് കൈകള്‍ കൊണ്ടും ഒരുപോലെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ, എന്താണ് ആംബിഡെക്സ്റ്ററിറ്റി?

രണ്ട് കൈകള്‍ കൊണ്ടും എഴുതാന്‍ പഠിക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന ഒരു വിദ്യയാണ്. എന്നാല്‍ അതിലുമുപരിയായി ഈ കഴിവ് നിങ്ങളുടെ തലച്ചോറിന് വളരെ പ്രയോജനകരമായ ഒന്നാണെന്നറിയാമോ? രണ്ട് കൈകള്‍ കൊണ്ടും കാര്യങ്ങള്‍ ചെയ്യുന്നത് പരിശീലിക്കുന്നതിനെ 'ആംബിഡെക്സ്റ്ററിറ്റി ട്രെയിനിങ്ങ്' എന്ന് പറയുന്നു.
ഇത് തലച്ചോറിന്റെ വ്യത്യസ്ത അര്‍ദ്ധഗോളങ്ങളെ ഉത്തേജിപ്പിക്കുന്നു. ഒരു വ്യക്തി തന്റെ രണ്ട് കൈകളും പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ പഠിക്കുമ്പോള്‍, തലച്ചോറിന്റെ ഈ രണ്ട് അര്‍ദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം നടക്കുന്നു. ഇത് ആ വ്യക്തിയുടെ ചിന്താപരമായ വഴക്കത്തെയും പ്രശ്നപരിഹാര ശേഷിയെയും ഗുണപരമായി ബാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
തലച്ചോറിന്റെ വ്യത്യസ്ത പ്രവര്‍ത്തനപരമായ വശങ്ങള്‍ക്ക് പിന്നില്‍ അതിന്റെ രണ്ട് അര്‍ദ്ധഗോളങ്ങളാണ്. ഒരു വ്യക്തിയുടെ യുക്തിപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇടത് അര്‍ദ്ധഗോളവും സര്‍ഗ്ഗാത്മകമായ കാര്യങ്ങള്‍ക്ക് സഹായിക്കുന്നത് വലത് അര്‍ദ്ധഗോളവുമാണ്. ആംബിഡെക്സ്റ്ററിറ്റി പരിശീലനം പാരമ്പര്യേതര കാഴ്ച്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കുകയും കലാപരമായ ആവിഷ്‌കാരത്തിന് പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും, സര്‍ഗ്ഗാത്മകത വര്‍ദ്ധിക്കുന്നതിന്റെ അളവ് ഓരോ വ്യക്തിക്കും വ്യത്യസ്തമായതിനാല്‍ ഇത് വ്യക്തിനിഷ്ഠമാണ്.
ഗുണകരമാണെങ്കിലും ആംബിഡെക്സ്റ്ററിറ്റി പരിശീലനത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ചില ചെറിയ പ്രശ്‌നങ്ങളുണ്ട്. സാധാരണയായി ഉപയോഗിക്കാത്ത കൈയ്ക്ക് അമിതമായി വ്യായാമം നല്‍കുന്നത് ചിലപ്പോള്‍ സമ്മര്‍ദ്ദത്തിനും നിരാശയ്ക്കും കാരണമായേക്കാം. ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും സൂക്ഷ്മമായ ചലനശേഷിയെ ബാധിക്കുകയും ചെയ്‌തേക്കാം.
സാധാരണ ഉപയോഗിക്കാത്ത കൈ ഉപയോഗിക്കുമ്പോള്‍ ആദ്യമൊന്നും ശരിയായി വരാത്തത് പ്രചോദനം കുറയാനും കാരണമാവാം. ബൗദ്ധികമായ വ്യത്യാസങ്ങള്‍ സങ്കീര്‍ണ്ണമാണെന്നും വ്യക്തി, സാഹചര്യം, പാരിസ്ഥിതിക സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുവെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: discover how writing with both hands can enhance your brainpower and improve problem-solving. learn about ambidexterity training and its potential benefits & drawbacks.