250 കോടി രൂപയുടെ ആസ്തിയുള്ള ഗായിക, ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ ഇളയ സഹോദരി

ആശാ ഭോസ്‌ലെ | PTI
ആശാ ഭോസ്‌ലെ | PTI

പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ ഞായറാഴ്ച അന്തരിച്ചു. 92 വയസ്സായിരുന്നു അവർക്ക്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ഡാൻസ് നമ്പറുകൾ സമ്മാനിച്ച ഗായികയായിരുന്നു ആശ. അവരുടെ വേർപാട് ഇന്ത്യൻ സംഗീതത്തിലെ ഒരു യുഗാവസാനമാണ്. സിനിമയിലെ അതുല്യമായ സംഭാവനകൾക്ക് അപ്പുറം, പതിറ്റാണ്ടുകൾ നീണ്ട തന്റെ കരിയറിലൂടെ ആശ നേടിയെടുത്തതാണ് ഇന്നവർക്കുള്ളതെല്ലാം.

'വൺ ഇന്ത്യ'യുടെ കണക്കനുസരിച്ച് ആശാ ഭോസ്‌ലെക്ക് ഏകദേശം 200-250 കോടി രൂപയുടെ ആസ്തിയുണ്ട്. ഇന്ത്യൻ സംഗീതത്തിലെ ദീർഘമായ കരിയറാണ് പ്രധാനമായും അവരുടെ വരുമാനത്തിന് കാരണമായത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആശ ആലപിച്ചിട്ടുണ്ട്.

സംഗീതത്തിന് പുറമെ, ഭക്ഷണത്തോടുള്ള തന്റെ താൽപര്യം മുൻനിർത്തി 'ആശാസ്' (Asha's) എന്ന പേരിൽ അന്താരാഷ്ട്ര റെസ്റ്റോറന്റ് ശൃംഖലയും അവർ ആരംഭിച്ചു. 2002-ൽ ദുബായിൽ തുടങ്ങിയ ഈ ബ്രാൻഡ് യു.എ.ഇ, കുവൈറ്റ്, ബഹ്‌റൈൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു.

റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 80-100 കോടി രൂപയുടെ സ്വത്തുക്കൾ അവർക്കുണ്ട്. മുംബൈയിലെയും പൂനെയിലെയും പ്രീമിയം റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ ഇതിൽ ഉൾപ്പെടുന്നു.

മുംബൈയിലെ ആശുപത്രിക്ക് പുറത്തുവെച്ച് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി ആശിഷ് ഷെലാറാണ് ആശയുടെ മരണവാർത്ത അറിയിച്ചത്. വാർദ്ധക്യസഹജമായ വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അവയവങ്ങൾ തകരാറിലായതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.

തിങ്കളാഴ്ച വൈകുന്നേരം 4:00 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

‘പിയാ തൂ അബ് തോ ആജാ, രംഗീല റേ, ഷരാര ഷരാര’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ പിന്നിലെ വിസ്മയ ശബ്ദമാണ് ആശാ ഭോസ്‌ലെ. 1943-ൽ 'മാത്സ ബാൽ' എന്ന മറാത്തി ചിത്രത്തിലെ ‘ചലാ ചലാ നവ് ബാലാ’ എന്ന ഗാനത്തിലൂടെയാണ് അവർ തന്റെ കരിയർ ആരംഭിച്ചത്.

തന്റെ 90-ാം ജന്മദിനത്തിൽ പോലും ദുബായിൽ മൂന്ന് മണിക്കൂർ നീണ്ട തത്സമയ കൺസേർട്ട് നടത്തിക്കൊണ്ട് അവർ ലോകത്തെ അത്ഭുതപ്പെടുത്തി. 2024-ൽ ദുബായിൽ നടന്ന മറ്റൊരു ഷോയിൽ വിക്കി കൗശലിന്റെ വൈറലായ 'തൗബ തൗബ' എന്ന ഗാനത്തിന് ചുവടുവെച്ചുകൊണ്ട് അവർ ഇന്റർനെറ്റിലും തരംഗമായിരുന്നു.

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയായി, 1933ൽ സാഗ്ലിയിലെ സംഗീത കുടുംബത്തിൽ ആയിരുന്നു ആശാ ഭോസ്‌ലെയുടെ ജനനം. ശുദ്ധമാതിയാണ് അമ്മ. ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ മറ്റ് സഹോദരങ്ങൾ.

ദാദാസാഹേബ് ഫാൽക്കെ അവാർഡ് (2000), പത്മവിഭൂഷൺ (2008) എന്നീ ദേശീയ ചലച്ചിത്ര അവാർഡുകളും ആശ സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Asha Bhosle passes away at 92, marking the end of an era in Indian music., Estimated net worth of 200-250 crore INR as of 2026., Successful entrepreneur with the international restaurant chain 'Asha's'., Recipient of prestigious awards including the Dadasaheb Phalke Award and Padma Vibhushan., A career spanning over eight decades with thousands of songs in multiple languages.