ദരിദ്രര്‍ എന്തുകൊണ്ട് സമ്പന്നരാകുന്നില്ല

കാലമേറെ ചെല്ലുന്തോറും സമൂഹത്തില്‍ സാമ്പത്തിക അസമത്വം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. താഴ്ന്ന വരുമാനക്കാര്‍ കൂടുതല്‍ പാവപ്പെട്ടവരാകുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ചെയ്യുന്നു. അതിന് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കാം.
സാമ്പത്തിക സാക്ഷരതയില്ലായ്മ
താഴ്ന്ന വരുമാനക്കാര്‍: വ്യക്തിഗത ധനകാര്യം, കുടംബ ബജറ്റ്, നിക്ഷേപം എന്നിവയെക്കുറിച്ച് അറിവ് പരിമിതമായിരിക്കും. ഉചിതമല്ലാത്ത സാമ്പത്തിക തീരുമാനങ്ങളിലേക്ക് അത് നയിച്ചേക്കാം.
മധ്യവര്‍ഗക്കാര്‍: സാമ്പത്തിക സാക്ഷരത ഉണ്ടെങ്കിലും വിവിധ ആസ്തികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനുള്ള വൈഭവം കുറവായിരിക്കും. കൂടുതല്‍ ആദായം ലഭിക്കാന്‍ സാധ്യതയുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിവുണ്ടാവില്ല.
മൂലധനത്തിന്റെ അപര്യാപ്തത
താഴ്ന്ന വരുമാനക്കാര്‍: കൂടുതല്‍ പലിശയുള്ള വായ്പ വാങ്ങിയായിരിക്കും മിക്കവാറും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.
മധ്യവര്‍ഗക്കാര്‍: വായ്പയെടുക്കാനുള്ള അവസരം കൂടുതലായി പ്രയോജനപ്പെടുത്തുന്നു. ഉയര്‍ന്ന തുകയുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മൂലധനമില്ലാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നു. സാമ്പത്തിക അച്ചടക്കം കുറവായിരിക്കും.
ഉയര്‍ന്ന ജീവിതചെലവ്
താഴ്ന്ന വരുമാനക്കാര്‍: അനുദിന ചെലവുകള്‍ക്കായി വരുമാനത്തിലെ ഏറെഭാഗവും ചെലവഴിക്കേണ്ടിവരുന്നു.
മധ്യവര്‍ഗക്കാര്‍: ഉയര്‍ന്ന ജീവിത ശൈലി പിന്തുടരാന്‍ ആഗ്രഹിക്കുന്നതുമൂലം നീക്കിയിരിപ്പില്ലാതാകുന്നു. നല്ലരീതിയില്‍ സമ്പാദിക്കാനോ നിക്ഷേപം നടത്താനോ അത് തടസ്സമാകും.
തൊഴില്‍ സുരക്ഷ
താഴ്ന്ന വരുമാനക്കാര്‍: തൊഴില്‍ സുരക്ഷയുടെ അഭാവവും പരിമിതമായ ആനുകൂല്യങ്ങളും ഉയര്‍ന്ന വരുമാനത്തിനുള്ള അവസരമില്ലാതാക്കും.
മധ്യവര്‍ഗക്കാര്‍: മെച്ചപ്പെട്ട ജോലിയുണ്ടായിട്ടും ജീവിത ചെലവിന് ആനൂപാതികമായി (വിലക്കയറ്റത്തിന് അനുസരിച്ച്) വേതന വര്‍ധനവ് ഉണ്ടാകുന്നില്ല.
പണത്തിന്റെ കൈകാര്യം
താഴ്ന്ന വരുമാനക്കാര്‍: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഉയര്‍ന്ന പലിശയുള്ള വായ്പകളെ ആശ്രയിക്കേണ്ടിവരുന്നു. കട ബാധ്യതയില്‍നിന്ന് ഒരുകാലത്തും പുറത്തുകടക്കാനുള്ള സാധ്യത അതില്ലാതാക്കുന്നു.
മധ്യവര്‍ഗക്കാര്‍: ഭവന വായ്പ, വിദ്യാഭ്യാസ വായ്പ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ബാധ്യത എന്നിവയില്‍ കുടുങ്ങിക്കിടക്കുന്നു. മാസംതോറും ലഭിക്കുന്ന വരുമാനത്തില്‍ ഏറെഭാഗവും അതിലേക്ക് പോകും.
മനോഭാവത്തിലെ വ്യത്യാസം
താഴ്ന്ന വരുമാനക്കാര്‍: ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളേക്കാള്‍ പെട്ടെന്നുള്ള ആവശ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. കൈവശമുള്ളത് നഷ്ടപ്പെട്ടാലോ എന്ന ഭയം മൂലം മികച്ച നിക്ഷേപ അവസരങ്ങള്‍ നഷ്ടപ്പെടുത്തും.
മധ്യവര്‍ഗക്കാര്‍: തൊഴില്‍ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നല്‍കുന്നത്. റിസ്‌കെടുത്ത് സമ്പത്തുണ്ടാക്കാനുള്ള സാധ്യതകളില്‍നിന്ന് ഭയന്ന് മാറിനില്‍ക്കുന്നു.
പ്രായോഗിക സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് സമ്പന്നനാകാനുള്ള പ്രധാന തടസ്സം. മനോഭാവത്തിലെ മാറ്റം, മികച്ച നിക്ഷേപ അവസരങ്ങള്‍ തേടല്‍ അവയല്ലാം സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Content Highlights: ദരിദ്രര്‍ എന്തുകൊണ്ട് സമ്പന്നരാകുന്നില്ല