വീട്ടില്‍ ചിലന്തി ശല്യം കൂടുതലാണോ? ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കൂ

വീടിനുള്ളില്‍ ചിലന്തിവലകെട്ടുന്നത് തടയാന്‍ ധാരാളം പൊടിക്കൈകളുണ്ട്. വളരെ ലളിതമായ ചില രീതികൾ ഇതാ.
1. വീട് വൃത്തിയായി സൂക്ഷിക്കുക
സാധനങ്ങള്‍ കുത്തിനിറയ്ക്കുന്നത് ഒഴിവാക്കുക. ചിലന്തികള്‍ക്ക് ഇരുണ്ടതും ശാന്തവുമായ മൂലകള്‍ വളരെ ഇഷ്ടമാണ്. ഉദാഹരണത്തിന് തട്ടുകള്‍, ഫര്‍ണിച്ചറുകള്‍ക്ക് പിന്നില്‍, സാധനങ്ങള്‍ കുത്തിനിറച്ച ഷെല്‍ഫുകള്‍ എന്നിവ. വീട് പതിവായി വൃത്തിയാക്കുന്നത് ചിലന്തി ശല്യം ഒരു പരിധി വരെ തടയും. കൈകൊണ്ട് വൃത്തിയാക്കാൻ എത്താത്തയിടങ്ങളിൽ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതും ചിലന്തി ശല്യം കുറയ്ക്കും.
2. പ്രവേശന മാര്‍ഗ്ഗങ്ങള്‍ അടയ്ക്കുക
ജനലുകളുടെയും വാതിലുകളുടെയും ഫ്രെയിമുകള്‍, പൈപ്പുകള്‍ എന്നിവയുടെ ചുറ്റുമുള്ള ചെറിയ വിടവുകളിലൂടെയാണ് ചിലന്തികൾ പലപ്പോഴും വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. വിള്ളലുകള്‍ അടയ്ക്കുക, ജനലുകള്‍ വൃത്തിയാക്കുക, വെതര്‍ സ്ട്രിപ്പിംഗ് സ്ഥാപിക്കുക എന്നിവ ഇത്തരം പ്രവേശനമാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
3. പ്രതിരോധ സ്‌പ്രേകള്‍ ഉപയോഗിക്കുക
പുതിന, ടീ ട്രീ ഓയില്‍ തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചുളള സ്‌പ്രേകള്‍ ഉപയോഗിക്കുക. ഇവ വെള്ളത്തില്‍ കലര്‍ത്തി ഭിത്തികളുടെ താഴെ ഭാഗങ്ങളിലും മൂലകളിലും വാതില്‍ ഫ്രെയിമുകളിലും സ്‌പ്രേ ചെയ്യുക. ഈ ശക്തമായ ഗന്ധം ചിലന്തികള്‍ വലകെട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രതിരോധമാര്‍ഗ്മായി ഉപയോഗിക്കാം.
4. വിനാഗിരി ലായനി
വിനാഗിരിയും വെള്ളവും 50/50 അനുപാതത്തില്‍ കലര്‍ത്തിയത് ഒരു ഫലപ്രദമായ മാര്‍ഗ്ഗമാണ്. ചിലന്തി വലകള്‍ പ്രത്യക്ഷപ്പെടുന്ന ഇടങ്ങളില്‍ ഈ ലായനി സ്‌പ്രേ ചെയ്യുന്നത് അവയുടെ സഞ്ചാരപാതകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വിനാഗിരിയിലെ അസറ്റിക് ആസിഡ് ചിലന്തികളെ പ്രതിരോധിക്കും.
5. പുറത്തെ വെളിച്ചം
പ്രകാശമുള്ള ലൈറ്റുകള്‍ പ്രാണികളെ ആകര്‍ഷിക്കുന്നു. പുറത്തെ ലൈറ്റിംഗ് കുറയ്ക്കുന്നത്, മോഷന്‍ സെന്‍സറുകള്‍ ഉപയോഗിക്കുന്നത്, അല്ലെങ്കില്‍ കൂടുതല്‍ ചൂടുള്ള ബള്‍ബുകളിലേക്ക് മാറുന്നത് പ്രാണികളുടെ സാമീപ്യം കുറയ്ക്കും. പ്രാണികള്‍ കുറവാണെങ്കില്‍ ചിലന്തികള്‍ അകത്തേക്ക് പ്രവേശിക്കാനുള്ള സാധ്യത കുറവായിരിക്കും.
6. വീടിന് ചുറ്റുമുള്ള ചെടികൾ വെട്ടിയൊതുക്കുക
വളര്‍ന്നുനില്‍ക്കുന്ന ചെടികള്‍, കുറ്റിക്കാടുകള്‍, അടുക്കിവെച്ച തടികള്‍ എന്നിവ ചിലന്തികള്‍ക്ക് ഒളിക്കാന്‍ പറ്റിയ ഇടങ്ങളാണ്. ചെടികള്‍ വെട്ടിയൊതുക്കുകയും അവയെ പുറം ഭിത്തികളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നത് ചിലന്തികള്‍ക്ക് വീടിനുള്ളിലേക്ക് പ്രവേശിക്കാനോ വലകെട്ടാനോ ഉള്ള സാധ്യത കുറയ്ക്കും.
7. ചിലന്തിയെ അകറ്റുന്ന സസ്യങ്ങള്‍ ഉപയോഗിക്കുക
ചില സസ്യങ്ങള്‍ക്ക് ചിലന്തികളെ ചെറുത്ത് നിർത്താൻ ശക്തമായ ഗന്ധമുണ്ട് - ലാവെന്‍ഡര്‍, യൂക്കാലിപ്റ്റസ്, റോസ്‌മേരി, ക്രിസന്തമം എന്നിവയാണവ. ചിലന്തികളെ അകറ്റി നിര്‍ത്താന്‍ ജനലുകള്‍, ബാല്‍ക്കണികള്‍, വാതില്‍പ്പടികള്‍ എന്നിവയ്ക്ക് സമീപം ഇവ സ്ഥാപിക്കുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tired of cobwebs? Discover simple, natural ways to prevent spiders from building webs in your home. Get rid of them for good!