ഹെൽത്ത് ഇന്‍ഷുറന്‍സ്; പോളിസി എടുക്കും മുമ്പ് അറിയാന്‍

representative image
representative image

ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ആവശ്യകത ശരിയായ രീതിയില്‍ മനസ്സിലാക്കാത്തവരാണ് നമ്മള്‍. ഗുണനിലവാരമുള്ള ചികിത്സ ലഭിക്കാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുന്ന പ്രധാനപ്പെട്ട നിക്ഷേപങ്ങളില്‍ ഒന്നാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെക്കുറിച്ച് കൂടുതല്‍ അറിയാം...

  • ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കാനാകുന്ന ഒരു വര്‍ഷത്തേക്കുള്ള പരമാവധി മൂല്യത്തെയാണ് ഇന്‍ഷ്വര്‍ ചെയ്ത തുക സൂചിപ്പിക്കുന്നത്.
  • ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ച് ശരിയായി മനസ്സിലാക്കാതെ ഏജന്റിനെ മാത്രം വിശ്വസിച്ച് പോളിസി എടുക്കരുത്. 
  • 16 ദിവസം മുതല്‍  75 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പ്രീമിയം എടുക്കാവുന്നതാണ്.
  • 24 മണിക്കൂറോ അതിലധികമോ അഡ്മിറ്റാകുന്ന രോഗികള്‍ക്കാണ് ഇന്‍ഷ്വറന്‍സ് ലഭിക്കുന്നത്.
  •  പ്രധാനപ്പെട്ട വസ്തുതകള്‍ മൂടിവെയ്ക്കാതെ മുന്‍കാല അസുഖങ്ങളെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഹാജരാക്കണം.
  • പ്രീമിയം കൂടുന്നതിനനുസരിച്ച് കവറേജ് കൂടും. എന്നു കരുതി ആവശ്യമില്ലാതെ ഉയര്‍ന്ന കവറേജ് എടുക്കേണ്ട ആവശ്യമില്ല
  • സത്യസന്ധമായ വെളിപ്പെടുത്തലുകള്‍ ആവശ്യം വരുന്ന സമയത്ത് നിങ്ങള്‍ക്ക് ശരിയായ പരിരക്ഷ ഉറപ്പുവരുത്തുന്നു
  • ഡോക്ടര്‍ ഫീസ്, ഹോസ്പിറ്റലൈസേഷന്‍ ചാര്‍ജുകള്‍, ആംബുലന്‍സ് ഫീസ്, ഒ.ടി ചാര്‍ജുകള്‍, മരുന്ന് തുടങ്ങിയ എല്ലാ ചെലവുകളും പോളിസിയുടെ പരിധിയില്‍ വരും.  
  • ഇന്‍ഷുറന്‍സ് തുകയ്ക്കപ്പുറമുള്ള ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനി വഹിക്കില്ല.  
  • നിങ്ങളുടെ അശ്രദ്ധ മൂലം ഡോക്ടറോട് പറയുന്ന ചെറിയ കള്ളങ്ങള്‍ പോലും ക്ലെയിം നിഷേധിക്കാനും ശരിയായ സമയത്ത് പരിരക്ഷ ലഭിക്കാതിരിക്കാനും ഇടയാകും.
  • ഒരു ലക്ഷം രൂപമുതല്‍ രണ്ട് കോടി വരെയുള്ള ഇന്‍ഷ്വറന്‍സ് എടുക്കാവുന്നതാണ്.

Content Highlights: importance of health insurance