മിക്‌സിയുടെ ജാറുകള്‍ വൃത്തിയാക്കി മടുത്തോ? ഇതാ ഒരു എളുപ്പവഴി

പ്രതീകാത്മക ചിത്രം / freepik
പ്രതീകാത്മക ചിത്രം / freepik

അടുക്കളകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍. എന്നാല്‍ ഉപയോഗശേഷം അവയുടെ ജാറുകള്‍ വൃത്തിയാക്കലാണ് ബുദ്ധിമുട്ടേറിയ കാര്യം. മഞ്ഞള്‍ കറ, എണ്ണമയം, അല്ലെങ്കില്‍ ചട്ണിയുടെ മണം ഇങ്ങനെയുള്ളവയുമായി മല്‍പ്പിടുത്തം നടത്തേണ്ടി വരും ഇതൊന്ന് നന്നായി വൃത്തിയാക്കിയെടുക്കാന്‍.

മൂര്‍ച്ചയുള്ള ബ്ലേഡുകള്‍ക്കടിയില്‍ ഉരച്ച് പലതവണ കഴുകിയിട്ടും കറകളുടെ കുറച്ചുഭാഗം വീണ്ടും അവശേഷിക്കുന്നുണ്ടാവും. മൂര്‍ച്ചയുള്ള ബ്ലേഡുകള്‍ക്കിടയില്‍ എത്താന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ കൈ മുറിയാനുള്ള സാധ്യതയും കൂടുതലാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ചില നുറുങ്ങുവിദ്യകളുണ്ട്. വെറും ചൂടുവെള്ളം, ഡിഷ് വാഷിങ് ലിക്വിഡ്, നാരങ്ങാനീര് അല്ലെങ്കില്‍ ബേക്കിങ് സോഡ പോലുള്ള എളുപ്പം ലഭിക്കുന്ന സാധനങ്ങള്‍ മാത്രം മതി. ഇവ ഉപയോഗിച്ച്, നിങ്ങളുടെ മിക്‌സര്‍ ജാര്‍ ഒരു മിനിറ്റിനുള്ളില്‍ വൃത്തിയാക്കാന്‍ കഴിയും. കനത്ത സ്‌ക്രബ്ബിങ് പോലും ആവശ്യമില്ല.

  • വൃത്തിയാക്കാനുള്ള ജാറിൽ പകുതിയോളം ചെറുചൂടുള്ള വെള്ളം നിറയ്ക്കുക.
  • കുറച്ച് തുള്ളി ഡിഷ് വാഷിങ് ലിക്വിഡ് ചേര്‍ക്കുക.
  • ഒരു ചെറുനാരങ്ങയുടെ നീര്‌ അല്ലെങ്കില്‍ അര ടീസ്പൂണ്‍ ബേക്കിങ് സോഡ ഇതില്‍ കലര്‍ത്തുക.
  • മൂടി നന്നായി അടച്ച് മിക്‌സര്‍ 20-30 സെക്കന്‍ഡ് പ്രവര്‍ത്തിപ്പിക്കുക.
  • ഇനി ഈ വെള്ളം കളഞ്ഞ്, നന്നായി കഴുകിയെടുത്താൽ മതി.

ഒരു മിനിറ്റിനുള്ളില്‍, ജാര്‍ വൃത്തിയുള്ളതും പുതുമയുള്ളതുമായി കാണപ്പെടും. ജാറിനുള്ളിൽ പറ്റിപ്പിടിച്ച ഭക്ഷണപദാർത്ഥങ്ങളും എണ്ണമയവുമൊക്കെ കളയാൻ ചൂടുവെള്ളം ഉപകരിക്കും. അസിഡിക് സ്വഭാവമുള്ള നാരങ്ങാനീര് കറകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദുർഗന്ധമില്ലാതാക്കാൻ ബേക്കിങ് സോഡ നല്ലതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: learn how to clean your mixer grinder jar quickly and easily with simple ingredients like lemon and baking soda. No more scrubbing!