മരണവീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനും കല്യാണപ്പെണ്ണിന് തുണിയെടുക്കാനും ഈ സ്‌കൂട്ടർ ടാക്‌സിക്കാരി റെഡി

#പ്രദീപ് മരുതത്തൂർ
പ്രതിഭ / ഫോട്ടോ: വിവേക് ആർ.നായർ
പ്രതിഭ / ഫോട്ടോ: വിവേക് ആർ.നായർ

അർധരാത്രിയിൽ മൊബൈൽ ഫോൺ നിർത്താതെ ശബ്ദിച്ചു. അസുഖം കൂടുതലാണ്. 'പതിവായി കഴിക്കുന്ന ആ മരുന്ന് വാങ്ങിത്തരുമോ?' ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്നൊരു ചോദ്യം. ഉടൻ സ്‌കൂട്ടർ കറക്കി, ചീറിപ്പാഞ്ഞൊരു പോക്ക്. മരുന്നുമായി രോഗിയുടെ വീട്ടിലെത്തി. അപ്പോഴേക്കുമെത്തി അടുത്ത കോൾ. 'അപ്പോ ശരി, എന്തെങ്കിലുമുണ്ടെങ്കിൽ വിളിച്ചാൽ മതി' എന്ന മറുപടിയുംനൽകി അടുത്തയാളുടെ അടുത്തേക്ക്. ഇതാണ് തിരുവനന്തപുരം നെടിയാവിളയിലെ പ്രതിഭ എന്ന സ്‌കൂട്ടർ പ്രതിഭ. ആരുടെയും എന്ത് ആവശ്യത്തിനും സമയവും കാലവും നോക്കാതെ ഓടിയെത്തുന്ന മലയോരത്തെ സ്‌കൂട്ടർ ടാക്സിക്കാരി.

13 വർഷമായി ഇരുചക്രത്തിൽ വട്ടം ചുറ്റിയാണ് ഈ മുപ്പത്തിയെട്ടുകാരിയുടെ ജീവിതം. ജീവിതപ്രാരാബ്ധങ്ങൾ ഏറെയുണ്ടെങ്കിലും ബൈക്ക് ടാക്‌സിയിലെ ചെറിയ വരുമാനത്തേക്കാളും ചെയ്യുന്ന നന്മയാണ് തന്റെ സന്തോഷമെന്ന് പ്രതിഭ പറയുന്നു. ജീവിതം കരുപ്പിടിപ്പിക്കാൻ ആറുമാസം പ്രായമുള്ള മകളെ ബെൽറ്റുകൊണ്ട് വയറിൽ കെട്ടിവച്ച് സ്‌കൂട്ടർ ഓടിച്ച ആദ്യ ദിനങ്ങൾ. അന്ന് കിട്ടിയ ചെറിയ വരുമാനം ജീവിതത്തിന് താങ്ങായെന്ന് പ്രതിഭ.

Content Highlights: prathibha has an experience of over 13 years as a scooter taxi driver in Thiruvananthapuram., Provides essential services like medicine delivery, hospital assistance, and grocery transport.

Continue reading