'തന്നേക്കാൾ സുന്ദരിയായ സ്ത്രീയെ ഇന്ദിര അംഗീകരിച്ചില്ല. പാർലമെന്റിൽ അവരെ അധിക്ഷേപിച്ചു';ജയിലിലടച്ചു

തിരഞ്ഞെടുപ്പിലെ ഏറ്റവുമധികം ഭൂരിപക്ഷം നേടിയതിന്റെ ലോകറെക്കോഡ് ഒരിക്കല്‍ എഴുതിച്ചേര്‍ക്കപ്പെട്ടത് ജയ്പൂരിലെ അവസാന രാജമാതയുടെ പേരിലാണ്, രാജമാത ഗായത്രീ ദേവി. സ്വാതന്ത്ര്യം നേടിയശേഷമുള്ള ഭാരതം. കുറച്ചുകഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന്റെ അന്നത്തെ നിലപാടുകളോട് പലര്‍ക്കും എതിര്‍പ്പ് തോന്നിത്തുടങ്ങി. ഗായത്രീ ദേവിക്കും അതുപോലെത്തന്നെ. കോണ്‍ഗ്രസ് നിലപാടുകളോട് അവര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ കടുത്ത വിമര്‍ശകയും. അപ്പോഴാണ് 1960-ല്‍ സി.രാജഗോപാലാചാരി 'സ്വതന്ത്ര പാര്‍ട്ടി' എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. അതില്‍ ഗായത്രീ ദേവിയും അംഗമായി.
1962-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് സ്വതന്ത്ര പാര്‍ട്ടി ആദ്യമായി മത്സരിക്കുന്നത്. വലിയ പ്രതീക്ഷകളോ അവകാശവാദങ്ങളോ ഒന്നുമില്ല. ജയ്പൂരില്‍നിന്നുള്ള സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്, മഹാറാണി ഗായത്രീ ദേവിയെയാണ്. രാഷ്ട്രീയത്തില്‍ വലിയ മുന്‍പരിചയമൊന്നുമില്ലാത്ത അവരെ സ്ഥാനാര്‍ഥിയാക്കിയത് ഏവരെയും അദ്ഭുതപ്പെടുത്തി. അവരുടെ സ്വതന്ത്രചിന്താഗതിയും പുരോഗമനപരമായ ആശയങ്ങളും വ്യക്തമായ രാഷ്ട്രീയ നിലപാടുകളും തന്നെയായിരിക്കാം ആ സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിച്ചത്.
Content Highlights: story of jaipur royal family's last rajamata, gayatri devi