എന്നെപ്പോലൊരു പെൺചെന്നായ നിന്നെപ്പോലുള്ള ആൺകുട്ടികൾക്കുള്ളതല്ല- കാമുകനോട് ഷക്കീറ പറയാതെ പറഞ്ഞത്

11 വർഷത്തോളം കൊളംബിയൻ ഗായിക ഷക്കീറയുടെ പങ്കാളിയായിരുന്നു മുൻ ഫുട്ബോൾ താരം ജെറാർഡ് പിക്യു. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്. ഇരുവരും 2022-ൽ വേർപിരിഞ്ഞു. ആ ബന്ധം അവസാനിച്ചശേഷം താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ഷക്കീറ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. രണ്ടുവർഷം മുമ്പ് നൽകിയ അഭിമുഖത്തിൽ, ഇപ്പോഴും പ്രണയത്തിൽ വിശ്വാസമുണ്ടോ എന്നും ജീവിതത്തിൽ ഒരു പങ്കാളിയെ നേടുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ചിന്തിച്ചിരുന്നോയെന്നും ഷക്കീറയോടു ചോദിച്ചു.
"അടിസ്ഥാനപരമായി, ഒരു ഭർത്താവുണ്ടാകുന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു. എൻ്റെ അച്ഛനെപ്പോലെ ഒരാളെയാണ് ഞാൻ തിരഞ്ഞത്. കുട്ടികൾ, പിന്നെ എന്നെന്നേക്കുമായി ഒന്നിച്ച് ജീവിക്കാൻ പദ്ധതിയിടുന്നത്, ഇപ്പോഴും വളരെ സ്നേഹത്തിൽ കഴിയുന്ന എൻ്റെ മാതാപിതാക്കളെപ്പോലെ. ഞാൻ ഇതിനായി ധാരാളം ത്യാഗങ്ങൾ ചെയ്തു. ഞാൻ വിശ്വസ്തയായിരുന്നു. പക്ഷേ ചിലപ്പോൾ കാര്യങ്ങൾ പദ്ധതിയിട്ട പോലെ നടക്കുന്നില്ല. നിങ്ങൾ move on ചെയ്യും."-ഷക്കീറ മറുപടി പറഞ്ഞു.
പിക്യുവും ഷക്കീറയും ഔദ്യോഗികമായി വിവാഹിതരായിരുന്നില്ല. അതേസമയം, വേർപിരിയലിന് ശേഷം, പിക്യു മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായപ്പോൾ ഷക്കീറ തന്റെ പാട്ടിലൂടെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞുവെച്ചുവെന്നാണ് ആരാധകർ കരുതുന്നത്. BZRP Music Sessions-ൽ പിക്യുവിനെയും കാമുകി ക്ലാര ചിയ മാർത്തിയെയും പരിഹസിക്കുന്ന തരത്തിലുള്ള വരികളുണ്ടായിരുന്നു. ഷക്കീറയുടെ റിവഞ്ച് ആന്തം എന്നറിയപ്പെടുന്ന അതിലെ ഒരു വരിയിങ്ങനെയായിരുന്നു- ‘എന്നെപ്പോലൊരു പെൺചെന്നായ നിന്നെപ്പോലുള്ള ആൺകുട്ടികൾക്കുള്ളതല്ല... ഞാൻ നിനക്ക് വളരെയധികം മികച്ചയാളാണ്, അതുകൊണ്ടാണ് നീ നിനക്കൊത്ത ഒരാൾക്കൊപ്പമിരിക്കുന്നത്.’
You traded in a Ferrari for a Twingo
You traded in a Rolex for a Casio-എന്ന വരിയും വളരെ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴും പ്രണയത്തിൽ വിശ്വാസമുണ്ടോ? എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി.
"എനിക്ക് പ്രണയത്തിൽ വിശ്വാസമില്ലെന്ന് പറയാനാവില്ല, കാരണം 50 വർഷമായി ഒരുമിച്ച് കഴിയുന്ന എൻ്റെ മാതാപിതാക്കളുടെ ഉദാഹരണം ഞാൻ കാണുന്നുണ്ട്. അവർ പരസ്പരം കണ്ണുകളിൽ എങ്ങനെ നോക്കുന്നു, കൈകൾ കോർക്കുന്നു, അവർക്ക് പരസ്പരം വേർപിരിഞ്ഞ് ജീവിക്കാനാവുന്നില്ല എന്നതൊക്കെ ഞാൻ കാണുന്നു. ഞാൻ സ്നേഹം കണ്ടിട്ടുണ്ട്, എനിക്ക് മാത്രം ആ ഭാഗ്യമില്ലായിരുന്നു. മോണോഗമി ഒരു സ്വപ്നമാണ്. പക്ഷേ ഞാൻ മറ്റ് രീതികളിൽ പ്രോത്സാഹനം നേടി, എൻ്റെ ആരാധകരുടെയും കുട്ടികളുടെയും യഥാർത്ഥ സുഹൃത്തുക്കളുടെയും സ്നേഹം കിട്ടി. ഓസ്കാർ വൈൽഡ് പറഞ്ഞ സൗഹൃദമാണ് സ്നേഹത്തിൻ്റെ ഏറ്റവും ശുദ്ധമായ രൂപം എന്ന് ഞാൻ കരുതുന്നു, അത് ശരിയാണ്."
"അത് കൂടുതൽ കാലം നിലനിൽക്കും. എൻ്റെ ബന്ധം 12 വർഷം നീണ്ടുനിന്നു. എന്നാൽ എൻ്റെ സുഹൃത്തുക്കൾ ജീവിതകാലം മുഴുവൻ അവിടെയുണ്ടാകും. പ്രതിസന്ധി വന്നപ്പോഴാണ്, സൗഹൃദത്തിൻ്റെ യഥാർത്ഥ പ്രാധാന്യം ഞാൻ പഠിച്ചത്." അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shakira discusses her perspective on love following her 2022 split from Gerard Piqué., Reflects on the importance of friendship as the purest form of love., Highlights the contrast between her parents' 50-year marriage and her own relationship experiences., Discusses how she finds compensation in the love of her fans, children, and friends.