“എനിക്ക് ഒരിക്കലും ജോലിയും ജീവിതവും ബാലന്‍സ് ചെയ്യാന്‍ സാധിച്ചിരുന്നില്ല”- പ്രിയങ്ക ചോപ്ര

ജോലിഭാരം കാരണം ശാരീരീകവും മാനസികവുമായി തളരുന്നത് ഇന്ന് കോര്‍പ്പറേറ്റ് ലോകത്ത് സാധാരണമാണ്. സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെ ജോലിയില്‍ മുഴുകുന്ന ജീവനക്കാരെ കമ്പനികളും അഭിനന്ദിക്കും. അധിക സമയം ജോലി ചെയ്യുന്നതും കൂടുതല്‍ ജോലി ചെയ്യുന്നതും പലരും ഒരു ബഹുമതിയായി കാണാറുണ്ട്. നമ്മള് അറിയാതെ തന്നെ കൂടുതല്‍ സമയം ജോലി ചെയ്യുക എന്ന ആശയത്തോട് നാം യോജിക്കുന്നുണ്ട്. എന്നാല്‍ ഈ ചിന്താഗതിയെ ചോദ്യം ചെയ്യുകയാണ് നടിയും ഗ്ലോബല്‍ ഐക്കണുമായ പ്രിയങ്ക ചോപ്ര.
"ഞാന്‍ ഒരു വര്‍ക്കഹോളിക്ക് ആയിരുന്നു. എനിക്ക് ഒരിക്കലും ജോലിയും ജീവിതവും ബാലന്‍സ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. പക്ഷേ പ്രായം കൂടുന്തോറും, ജീവിതത്തില്‍ മുന്‍ഗണന നല്‍കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു” എന്ന് താരം പറയുന്നു.
തന്റെ മനോഭാവത്തില്‍ മാറ്റം വന്നത് ഒരു കുടുംബമായി ജീവിക്കാന്‍ തുടങ്ങിയതിന് ശേഷമാണെന്നും, ജോലിയും കുടുംബവും ബാലന്‍സ് ചെയ്യേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നു എന്നും പ്രിയങ്ക വെളിപ്പെടുത്തി. പലപ്പോഴും, നമുക്ക് ചുറ്റുമുളള ലോകം താങ്ങാവുന്നതില്‍ കൂടുതല്‍ ജോലി ചെയ്യുന്നത് മഹത്വവല്ക്കരിക്കുന്നുണ്ട്. ഈ സമ്മര്‍ദ്ദം മാനസികവും ശാരീരികവുമായ ആരോഗ്യം വിട്ടുവീഴ്ച ചെയ്താല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയൂ എന്ന ചിന്തയിലേക്ക് ആളുകളെ എത്തിക്കുന്നു എന്നും പ്രിയങ്ക ചൂണ്ടിക്കാണിക്കുന്നു.
“ഏത് രംഗത്തും ശോഭിക്കാന്‍ കഠിനാധ്വാനം ആവശ്യമാണ്. എങ്കിലും ബുദ്ധിപരമായി ജോലി ചെയ്യുക എന്നതാണ് പ്രധാനം'' എന്നും അവര്‍ പറഞ്ഞു.
നമ്മുടെ സമയത്തെക്കുറിച്ചും ജോലിയുടെ സ്വഭാവത്തെക്കുറിച്ചും നാം ബോധവാന്മാരാകണം. ജോലി ചെയ്യുമ്പോള്‍ അതിന് മുന്‍ഗണന നല്‍കുക. “ഞാന്‍ കൃത്യമായി ജോലി ചെയ്യാറുണ്ട്. എന്റെയോ മറ്റുള്ളവരുടെയോ സമയം ഞാൻ പാഴാക്കുന്നില്ല. അതുപോലെത്തന്നെയാണ് എനിക്ക് കൂടുബവും. ജോലി സമയം അവസാനിച്ചാല്‍ പിന്നെ അതേക്കുറിച്ച് ആലോചിക്കരുത്. രണ്ടും ബാലന്‍സ് ചെയ്യാന്‍ ഇന്നെനിക്ക് സാധിക്കുന്നു” എന്നും താരം പറഞ്ഞു.
നമുക്ക് ഏറ്റവും പ്രധാന്യമുളള കാര്യങ്ങള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് മുന്‍ഗണന നല്‍കണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത്, നന്നായി ജെലിചെയ്യാന് നിങ്ങളെ സഹായിക്കും. ആവശ്യത്തിന് വിശ്രമവും, കൂടുംബത്തോടൊപ്പം ചിലവഴിക്കാനുളള സമയവും കണ്ടെത്തണം.
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ അഭിനയിക്കുന്ന രാജമൗലി ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പ്രിയങ്ക. ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായായിരിക്കും റിലീസിനെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: priyanka-chopra-work-life-balance