‘കൗമാരത്തിലാണ് ഒരു കെെയില്ലെന്ന യാഥാർഥ്യത്തിലേക്ക് ഞാനെത്തിയത്’, ഒറ്റക്കൈയിൽ സംരംഭം തീർത്ത അഞ്ജനയുടെ ജീവിതം

#അക്ഷര അർജുൻ
അഞ്ജന ഷാജി
അഞ്ജന ഷാജി

ജന്മനാ വലതുകെെ ഇല്ലാത്ത ഒരു പെൺകുട്ടി പരിമിതികളെ മാറ്റിനിർത്താൻ തീരുമാനിച്ചപ്പോൾ വലിയൊരു ലോകം അവൾക്കുമുമ്പിൽ തുറന്നുവന്നു. അഞ്ജനാ ഷാജി എന്ന ഇടുക്കിക്കാരി ഒറ്റക്കെെയിൽ മനോഹരമായ ഹാൻഡ് എംബ്രോയ്ഡറികൾ നെയ്തെടുത്ത് ആളുകളുടെ മനംകവരുകയാണിന്ന്. സ്വന്തം കെെകളാൽ തുന്നിയെടുത്ത വസ്ത്രശേഖരത്തെ വൺഹാൻഡ്എംബ്രോയ്ഡറി എന്ന ബ്രാൻഡാക്കി വിജയകരമായ ഒരു സംരംഭത്തിന് അഞ്ജന തുടക്കവുമിട്ടു. 

‍’’ജന്മനാ വലതുകെെ ഇല്ലാത്ത ആളാണ് ഞാൻ. തുടക്കത്തിൽ അപകർഷതാബോധം എന്നെ വേട്ടയാടിയിരുന്നു. കൗമാരപ്രായത്തിലാണല്ലോ ശരീരത്തെക്കുറിച്ചുള്ള ബോധം നമുക്ക് വന്നുതുടങ്ങുന്നത്. അപ്പോഴാണ് ഒരു കെെയില്ലെന്ന യാഥാർഥ്യത്തിലേക്ക് ഞാനെത്തിയത്. നാട്ടുംപുറത്ത്, എന്നെയും എനിക്കും പരിചിതമായ ചുറ്റുപാടിൽ ജീവിച്ചതുകൊണ്ടാകാം, കുട്ടിക്കാലത്ത് വല്ലാത്ത തുറിച്ചുനോട്ടങ്ങളൊന്നും സഹിക്കേണ്ടി വന്നിട്ടില്ല. പുതിയ ആളുകളെ കാണാൻ തുടങ്ങിയ ശേഷമാണ് അവരുടെ ചോദ്യങ്ങളും നോട്ടവും എന്നെ അസ്വസ്ഥപ്പെടുത്താൻ തുടങ്ങിയത്. അങ്ങനെ ഞാൻ എന്നിലേക്കുതന്നെ ഉൾവലിഞ്ഞു. പ്ലസ് ടു വരെ അത് എന്നെ വല്ലാതെ പിടികൂടി എന്നുതന്നെ പറയാം. ഡിഗ്രി പഠനത്തിന് കോട്ടയത്തേക്ക് പോയ ശേഷമാണ് യാത്രകൾ ചെയ്തു തുടങ്ങിയത്. എംഎസ്ഡബ്ല്യു ആണ് സത്യത്തിൽ എന്നെ മാറിചിന്തിക്കാനും പുറത്തേക്ക് ഇറങ്ങാനും ആളുകളുമായി ഇടപഴകാനും പ്രാപ്തയാക്കിയത്. ക്രമേണ, കെെയുടെ കാര്യം ചിന്തിക്കാൻ പോലും ഞാൻ മറന്നുപോയി.’

Content Highlights: Anjana Shaji, a one-handed embroiderer from Idukki, turns limitations into opportunities with her brand `One Hand Embroidery`.

Continue reading