കാമുകൻ സിനിമയിൽനിന്നല്ലെന്ന് കൃതി; 4000 കോടി രൂപ ആസ്തിയുള്ള കബീറിന്റെ കുടുംബം

കൃതി സനോൺ കബീർ ബാഹിയയ്‌ക്കൊപ്പം / PTI
കൃതി സനോൺ കബീർ ബാഹിയയ്‌ക്കൊപ്പം / PTI

വ്യവസായിയായ കബീർ ബാഹിയയുമായി ബോളിവുഡ് താരം കൃതി സനോൺ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. ഇപ്പോഴിതാ കബീറിന് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് കൃതി. ഇൻസ്റ്റഗ്രാമിൽ കബീറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് കൃതി പിറന്നാൾ ആശംസിച്ചത്.

2024-ൽ കബീറിന്റെ പിറന്നാളാശംസയുമായി കൃതി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരുന്നു. അതോടെയാണ് കബീറുമായുള്ള പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ സജീവമാവാറുമുണ്ട്. നേരത്തെ 'ടൂ മച്ച്' എന്ന ടോക് ഷോയിൽ കൃതി അതിഥിയായെത്തിയിരുന്നു. 'ആരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടോ' എന്ന് കജോളും ട്വിങ്കിൾ ഖന്നയും ചോദിച്ചപ്പോൾ, 'സിനിമയിൽനിന്നല്ല അയാൾ എന്നുമാത്രം പറയാം' എന്നാണ് കൃതി മറുപടി പറഞ്ഞത്.

അടുത്തിടെ, അബുദാബിയിൽ നടന്ന യുഎഫ്‌സി 321 കാണാൻ കബീർ ബാഹിയയ്ക്കൊപ്പം കൃതിയും എത്തി. സ്റ്റേഡിയത്തിൽനിന്നുള്ള ഇരുവരുടെയും ചിത്രവും വൈറലായി.

ലണ്ടൻ ആസ്ഥാനമായുള്ള ഏറ്റവും വലിയ ട്രാവൽ ഏജൻസികളിലൊന്നിന്റെ ഉടമയായ കുൽവീന്ദർ ബാഹിയയുടെ മകനാണ് കബീർ. ലണ്ടനിലെ റീജന്റ്‌സ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിസിനസ് മാനേജ്‌മെന്റ് പഠനം പൂർത്തിയാക്കിയിട്ടുണ്ട് കബീർ. 2020-ൽ അദ്ദേഹം വേൾഡ്വൈഡ് ഏവിയേഷൻ ആൻഡ് ടൂറിസം ലിമിറ്റഡ് എന്ന കമ്പനി ലണ്ടനിൽ തുടങ്ങി. കുടുംബത്തിന്റെ ഏകദേശ ആസ്തി 4000 കോടി രൂപയാണ്.

ധനുഷിന്റെ നായികയായി 'തേരെ ഇഷ്‌ക് മേം' എന്ന സിനിമയാണ് കൃതിയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. അതിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം. അടുത്തതായി ഇറങ്ങാനിരിക്കുന്ന 'കോക്ടെയിൽ 2'-ന്റെ ഷൂട്ടിങ് നടക്കുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood actress Kriti Sanon confirms she`s dating someone outside the film industry, rumored to be Kabir Bahia, heir to a Rs 4000 crore fortune