ആ വ്യാജവാർത്ത കുടുംബത്തിനുണ്ടാക്കിയ അപമാനം മൂലമാണ് അന്ന് അഭിനയം നിർത്തേണ്ടി വന്നത്- കണ്ണൂര്‍ ശ്രീലത

#സൂരജ് സുകുമാരൻ
കണ്ണൂർ ശ്രീലത ജഗതി ശ്രീകുമാറിനും മമ്മൂട്ടിക്കുമൊപ്പം
കണ്ണൂർ ശ്രീലത ജഗതി ശ്രീകുമാറിനും മമ്മൂട്ടിക്കുമൊപ്പം

കുറച്ചേറെ വര്‍ഷം മുമ്പാണ്. കണ്ണൂരിലെ ഒരു ഗ്രാമപ്രദേശത്ത് നിറഞ്ഞ സദസ്സിനു മുന്നില്‍ നാടകം അരങ്ങേറുന്നു. ചിരിയും കണ്ണീരും പടര്‍ന്ന രംഗങ്ങള്‍. ഇനി അരങ്ങിലെത്തേണ്ടത് ഒരു ബാലതാരമാണ്. വേഷമണിഞ്ഞ് ഊഴം കാത്തിരുന്ന കുഞ്ഞുനടന്‍ പക്ഷേ, ഉറങ്ങിപ്പോയി. തട്ടിവിളിച്ചപ്പോള്‍ അവന്‍ തിരിഞ്ഞുകിടന്ന് ഉറക്കത്തെ കൂടുതല്‍ ഗാഢമാക്കി. ഇനിയെന്തുചെയ്യും എന്ന് തലപുകച്ച നാടകസംഘത്തിന് രക്ഷകയായത് ഒരെട്ടുവയസ്സുകാരിയാണ്. ഉറങ്ങിപ്പോയ ബാലനടന്റെ ചേച്ചിയായിരുന്നു ആ പെണ്‍കുട്ടി. അനിയന് പകരക്കാരിയായി അവള്‍ അരങ്ങിലെത്തി.

അതൊരു യാത്രയുടെ തുടക്കമായിരുന്നു. അപ്രതീക്ഷിതമായ അരങ്ങേറ്റം പാളിയില്ല. നൂറിലധികം സിനിമകള്‍, അത്രതന്നെ നാടകങ്ങളും ടെലിഫിലിമുകളും. മലയാളിയുടെ പരിചിതമുഖമായി അവള്‍ വളര്‍ന്നു. പേരിനൊപ്പം ദേശപ്പേരുകൂടിച്ചേര്‍ത്ത് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആ നടിയെ മലയാള സിനിമയുടെ കണ്ണൂര്‍ ശ്രീലതയാക്കി.

Content Highlights: from accidental debut to acclaimed actress, kannur sreelatha`s story is one of resilience and passion. Learn about her journey in Malayalam cinema and theater.

Continue reading