'വൈരമുത്തുവിന് പുരസ്‌കാരം നൽകിയതു കണ്ട്, അന്തരിച്ച ശ്രീ ഒ.എൻ.വി. കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും', അന്ന് ചിൻമയി കുറിച്ചു

#റോസ് മരിയ വിൻസെന്റ്
ചിന്മയി ശ്രീപദ
ചിന്മയി ശ്രീപദ

ഒരു ദൈവം തന്ത പൂവേ, കണ്ണിൽ തേടൽ എന്ന തായേ... മകളോടുള്ള സ്‌നേഹം ഏറ്റവും ആർദ്രമായി, ആരുടെയും നെഞ്ചിനെ തൊടുന്നവിധം, എ.ആർ. റഹ്മാൻ തന്റെ മാന്ത്രികവിരലുകളിലൂടെ സൃഷ്ടിച്ച ഗാനമായിരുന്നു അത്. ആ ഉള്ളം തൊടുന്ന ഗാനത്തിലൂടെ മറ്റൊരാൾകൂടി സംഗീതപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചു, ചിന്മയി ശ്രീപദ എന്ന ഗായിക. മനംമയക്കുന്ന ആ ശബ്ദത്തിൽ പിന്നെയും എത്രയോ ഗാനങ്ങൾ. തമിഴിലും കന്നടയിലും തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലും... ചിന്മയിയുടെ വ്യത്യസ്തമായ ശബ്ദം അവരെ ആരാധകരുടെ പ്രിയപ്പെട്ട ഗായികയാക്കി.

കന്നത്തിൽ മുത്തമിട്ടാലിനുശേഷം ബോയ്സിലെ പ്ലീസ് സർ (തമിഴ്, 2003), ഗുരുവിലെ തേരേ ബിനാ (ഹിന്ദി, 2006), മയ്യ മയ്യാ (തമിഴ്), ആദവനിലെ (തമിഴ്, 2009) വാരായോ വാരായോ, വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തിലെ അൻബിൽ ഇവൻ (തമിഴ്, 2010), ചെന്നൈ എക്‌സ്പ്രസിലെ തിത്തിലി (ഹിന്ദി, 2013), 96-ലെ കാതലെ കാതലെ (തമിഴ്, 2018)... ഓരോ ഗാനവും മറക്കാനാവാത്തവ. ഗായിക മാത്രമല്ല, വോക്കൽ ആർട്ടിസ്റ്റ്, റേഡിയോ-ടെലിവിഷൻ പ്രസന്റർ, സംരംഭക... എന്നിങ്ങനെ ചിന്മയി കൈവയ്ക്കാത്തവയൊന്നുമില്ല. എന്നാൽ, കലാകാരിക്കു വേണ്ടത്, കഴിവോ മധുരമായ ശബ്ദമോ അല്ല, നിശ്ശബ്ദതയാണ് എന്ന് അലറിവിളിക്കുന്ന ഏഴുവർഷം പിന്നിട്ടാണ് ചിന്മയിയുടെ യാത്രയിപ്പോൾ.

Content Highlights: Singer Chinmayi`s journey through MeToo allegations, career setbacks, and continued fight for justice in the Tamil film industry

Continue reading