'വെയിറ്റ് ട്രെയിനിങ് ചെയ്യുമ്പോള്‍ പുരുഷന്മാരെ പോലെ മസിലു വരുമോ..' സാമന്തയുടെ മറുപടി

'വെയിറ്റ് ട്രെയിനിങ് ചെയ്യുമ്പോള്‍ പുരുഷന്മാരെ പോലെ മസിലു വരുമോ...?' അതാണ് പല സ്ത്രീകളും ആദ്യം എന്നോട് ചോദിക്കുന്നത്. ചിലര്‍ കൗതുകത്തോടെ സമീപിക്കുന്നു, ചിലര്‍ക്ക് ഭയം.' സ്ത്രീകളുടെ ശരീര ഭംഗി നഷ്ടപ്പെടുമോ, എന്ന ഭയമാണ് അവര്‍ക്കുള്ളത്,' അടുത്തിടെ സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റ് റയന്‍ ഫെര്‍ണാണ്ടോയുമായുള്ള സംഭാഷണത്തിനിടയിൽ നടി സാമന്ത റൂത്ത് പ്രഭു പറയുന്നു.
സ്ത്രീകളുടെ ആരോഗ്യത്തിലും പ്രായാധിക്യത്തിലും വെയിറ്റ് ട്രെയിനിങ് വലിയ മാറ്റം വരുത്തും. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് നാല്‍പതുകളിലേക്ക് അടുക്കുന്നവര്‍ക്കും മെനോപോസ്(menopause) ഘട്ടത്തിലേക്കെത്തുന്നവര്‍ക്കും ഇതാവശ്യമാണെന്ന് സാമന്ത പറയുന്നു.
''പ്രായം കൂടുമ്പോള്‍ മസിലുകളുടെ ബലം കുറയുന്നതായി ഞാന്‍ തന്നെ അനുഭവിച്ചിട്ടുണ്ട്. പേശികള്‍ക്ക് മുമ്പുണ്ടായിരുന്ന ശക്തി ഇപ്പോഴില്ല. അതിനാല്‍ തന്നെ സ്ത്രീകള്‍ വെയിറ്റ് ട്രെയിനിംങ് ചെയ്യേണ്ടത് പ്രധാനമാണ്. കാരണം അത് ശരീരത്തിന്റെ ശക്തിയും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുമെന്നും'' താരം പറയുന്നു.
വെയിറ്റ് ട്രെയിനിംങ് വെറും കലോറി ബര്‍ണിങ് മാത്രമല്ല, മറിച്ച് മെറ്റബോളിസം വര്‍ധിപ്പിക്കുകയും ബലക്കുറവുളള മസിലുകള്‍ റിപ്പയര്‍ ചെയ്യുകയും ചെയ്യുന്നു. സ്ഥിരമായി വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നവര്‍ക്ക് ശരീരഭാരം നിലനിര്‍ത്താന്‍ സാധിക്കും. സ്ത്രീകളില്‍, പ്രത്യേകിച്ച് മെനോപോസ് കഴിഞ്ഞവര്‍ക്കിടയില്‍, ഓസ്റ്റിയോപോറോസിസ് (അസ്ഥികള്‍ ദുര്‍ബലമാകുന്ന അവസ്ഥ) കൂടുതലാണ്. ഇതിനെ നേരിടാന്‍ വെയിറ്റ് ട്രെയിനിംഗ് നല്ലൊരുപാധിയാണ്.
എല്ലാദിവസവും വെയിറ്റ് ട്രെയിനിംഗ് ചെയ്യേണ്ടതില്ല. ശരീരത്തിന് വിശ്രമം, പോഷകാഹാരം, ഉറക്കം, എന്നിവയെല്ലാം ആവശ്യമാണ്. മാനസികാരോഗ്യവും അത്രതന്നെ പ്രധാനമാണ്. ആഴ്ചയില്‍ രണ്ടോ, മൂന്നോ പ്രാവശ്യം വെയിറ്റ് ട്രെയിനിംഗ് ചെയ്താല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുവഴി മസിലുകളുടെ കരുത്ത് നിലനിര്‍ത്താന്‍ കഴിയും.
സ്ത്രീകള്‍ തെറ്റിദ്ധാരണകള്‍ മാറ്റി വെയിറ്റ് ട്രെയിനിങ് ചെയ്യുമ്പോഴാണ്, ആരോഗ്യകരമായ ശക്തിയുളള ശരീരം കൈവരിക്കാന്‍ കഴിയുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Samantha Ruth Prabhu highlights the importance of weight training for women`s health, especially as they age. Learn about the benefits & debunk common myths.