ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളേക്കാള്‍ ധനികയായ താരപത്‌നി ഇവിടെയുണ്ട്

ഉപാസന, രാംചരണ്‍
ഉപാസന, രാംചരണ്‍

ഇന്ത്യയിലെ ധനികരായ സെലിബ്രിറ്റി ദമ്പതിമാരായാണ് നടന്‍ രാംചരണും ഭാര്യ ഉപാസന കമിനേനിയും അറിയപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ പേരെടുത്ത താരരാജാക്കന്മാരിലൊരാളാണ് നടന്‍ ചിരഞ്ജീവിയുടെ മകന്‍ കൂടിയായ രാംചരണ്‍. ഉപാസന പ്രമുഖവ്യവസായ കുടുംബത്തില്‍ നിന്നുള്ളയാളും. 2012-ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം 2023-ല്‍ ആദ്യകുഞ്ഞിനെയും വരവേറ്റു. 

ഏകദേശം 2500 കോടി രൂപയാണ് ദമ്പതിമാരുടെ ആകെ സ്വത്തെന്നാണ് വിവരം. ഇതില്‍ 1130 കോടി രൂപയും ഉപാസനയുടെ മാത്രം സ്വത്തുക്കളാണ്. രാംചരണിന് ഏകദേശം 1370 കോടി രൂപയയുടെ സ്വത്തുക്കളാണുള്ളത്. ഒരു സിനിമയ്ക്ക് ഏകദേശം 100 കോടി രൂപയാണ് രാംചരണ്‍ പ്രതിഫലം വാങ്ങുന്നത്.  

അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാനും സ്ഥാപകനുമായ ഡോ. പ്രതാപ് സി റെഡ്ഡിയുടെ കൊച്ചുമകളാണ് ഉപാസന. പ്രതാപ് സി റെഡ്ഡിയുടെ സ്വത്തുക്കള്‍ ഏകദേശം 22,000 കോടിയോളമാണ്. ആശുപത്രിശൃംഖലുടെ ആകെ വിപണിമൂല്യം 70,000 കോടിയോളം രൂപ വരും. അപ്പോളോ ആശുപത്രിയുടെ വൈസ് പ്രസിഡന്റാണ് ഉപാസന. അമ്മ ശോഭന എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും.

ഇന്റര്‍നാഷണല്‍ ബിസിനസ് മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയശേഷമാണ് ഉപാസന കുടുംബ ബിസിനസില്‍ പങ്കാളിയായത്. അപ്പോളോ ആശുപത്രിയുടെ ചുമതലയ്ക്കു പുറമെ, ഉപാസന ബി പോസിറ്റീവ് മാസികയുടെ എഡിറ്റര്‍-ഇന്‍-ചീഫും ടിപിഎ എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമാണ്. അവരുടെ പിതാവ് അനില്‍ കാമിനേനിയാണ് കെഇഐ ഗ്രൂപ്പ് ആരംഭിച്ചത്. 

സാമൂഹിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ആഴത്തില്‍ പങ്കാളിയായ വ്യക്തികൂടിയാണ് ഉപാസന.
 

Content Highlights: this actor's wife is richer than bollywood superstars film