'ഈ പാട്ട് ഹരിഹരൻ പാടണം!' തീരുമാനത്തിനൊടുവിൽ പിറന്നത് നഷ്ട പ്രണയത്തിന്റെ ഒരു ഹിറ്റ് പാട്ട്

അൽഫോൺസ് ജോസഫ് എന്ന സംഗീതസംവിധായകന്റെ ആദ്യ സിനിമ, വെള്ളിത്തിര. ഏതൊരു സംഗീത സംവിധായകനെയും പോലെ ആദ്യ സിനിമ ചെയ്യുന്ന അദ്ദേഹത്തിനും ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അതിൽ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് പിന്നീട് ആ സംഗീത സംവിധായകനുതന്നെ ചെറിയൊരു പണിയായി മാറിയ കഥയാണിത്.
മലയാളികളുടെ പ്രണയ നഷ്ടത്തിന്റെയും, പ്രണയ നൈരാശ്യത്തിന്റെയും പര്യായമായി മാറിയ പാട്ടാണ് 'ഹൃദയസഖീ...സ്‌നേഹമയീ...ആത്മസഖീ അനുരാഗമയീ...'. ഈ പാട്ട് കമ്പോസ് ചെയ്ത ശേഷം അൽഫോൺസ് ജോസഫിന്റെ മനസ്സിൽ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ''ഈ പാട്ട് ഹരിഹരൻ പാടിയാൽ വേറെ റേഞ്ചിലേക്ക് പോകും.''
Content Highlights: Alphonse Joseph's debut as a music director in the film Vellithira. The dream of having legendary singer Hariharan record the track Hridayasakhi