ഓം പുരിയുടെ വിവാഹേതര ബന്ധം തളർത്തി, ആ കുഞ്ഞ് തനിക്കന്ന് പ്രധാനപ്പെട്ടതായിരുന്നെന്ന് സീമ

ഓം പുരി | PTI
ഓം പുരി | PTI

ഹിന്ദി സിനിമാ ലോകത്തെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഓം പുരി. ആരാധകർ ഒരുപാടുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിജീവിതം വിവാദങ്ങൾ (extramarital affair) നിറഞ്ഞതായിരുന്നു, പ്രത്യേകിച്ചും വിവാഹജീവിതം. മറ്റൊരു സ്ത്രീ പുരിയുടെ ജീവിതത്തിൽ കടന്നുവന്നതോടെ തങ്ങളുടെ ദാമ്പത്യം തകർന്നതിന്റെ വേദന നിറഞ്ഞ ഓർമ്മകൾ, അടുത്തിടെ ഓം പുരിയുടെ ആദ്യ ഭാര്യ സീമ കപൂർ ഒരഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. 

ഗർഭിണിയായിരിക്കെയാണ് ഓം പുരി മറ്റൊരു സ്ത്രീയുമായി (നന്ദിത) ബന്ധത്തിലായത്. ഇതറിഞ്ഞതോടെ വിഷമത്തിൽ അവർ രാജസ്ഥാനിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. 

"നിർഭാഗ്യവശാൽ, കുഞ്ഞിന് ജീവിക്കാനായില്ല. അന്നെനിക്ക് കുഞ്ഞ് വളരെ വിലപ്പെട്ടതായിരുന്നു. കാരണം പുരി സാഹിബ് ഇനി എന്റെ ജീവിതത്തിലേക്ക് തിരികെ വരാൻ പോകുന്നില്ലായിരുന്നു. ഞാനിനി വിവാഹവും കഴിക്കാൻ പോകുന്നില്ലായിരുന്നു. അതിനാൽ, ആ കുഞ്ഞ് എനിക്ക് പ്രധാനമായിരുന്നു, അത് ജീവിച്ചില്ല."

നഷ്ടപ്പെട്ട കുഞ്ഞിന് കത്തുകളെഴുതിയാണ് ദുഃഖത്തെ അതിജീവിച്ചതെന്ന് സീമ വെളിപ്പെടുത്തി. സഹോദരനും നടനുമായ അനു കപൂർ പുരിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവരത് നിരസിച്ചു. "എല്ലാവരും, പ്രത്യേകിച്ച് അനു ഭായ്, നിയമപരമായ നടപടികൾ സ്വീകരിക്കാൻ ആഗ്രഹിച്ചിരുന്നു, കാരണം അദ്ദേഹത്തിന് എന്നോട് വളരെയധികം സ്നേഹമായിരുന്നു, എന്നെ ദുഃഖത്തിൽ കാണാൻ കഴിഞ്ഞില്ല, അതുകൊണ്ട് അദ്ദേഹം പോരാടാനാഗ്രഹിച്ചു. എന്നാൽ ഞാൻ ഒരു തരത്തിലുള്ള പോരാട്ടത്തിനും തയ്യാറായിരുന്നില്ല."

ഈ സംഭാഷണത്തിനിടെ, പുരിയെ വിട്ട് രാജസ്ഥാനിലെ അമ്മയുടെ വീട്ടിലേക്ക് പോയത് അവരുടെ ബന്ധത്തിൽ കൂടുതൽ അകൽച്ചയുണ്ടാക്കിയെന്നും സീമ പറഞ്ഞു. അത് നന്ദിതക്ക് പുരിയുമായുള്ള അടുപ്പം വർദ്ധിപ്പിച്ചു. കുഞ്ഞിനെ നഷ്ടപ്പെട്ടതിന് ശേഷം പുരി വിവാഹമോചന നോട്ടീസ് അയച്ചതോടെ അവരുടെ അവസ്ഥ കൂടുതൽ വഷളായി. വർഷങ്ങൾക്ക് ശേഷം ഓം പുരി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന് മാപ്പ് പറഞ്ഞെന്നും സീമ പറഞ്ഞു. ലണ്ടനിൽ ഒരു ശസ്ത്രക്രിയക്ക് മുമ്പ് അദ്ദേഹം തന്നെ വിളിച്ചെന്നും, ജീവിച്ചിരിക്കുമോ എന്ന് ഉറപ്പില്ലാതിരുന്നതുകൊണ്ട് മാപ്പ് പറഞ്ഞെന്നും അവർ പറഞ്ഞു.

1991-ലാണ് ഓം പുരി സീമ കപൂറിനെ വിവാഹം ചെയ്തത്. എന്നാൽ ഒരു വർഷത്തിനു ശേഷം വേർപിരിഞ്ഞു. 1993-ൽ നന്ദിത കപൂറിനെ വിവാഹം കഴിച്ചു, 20 വർഷത്തെ ദാമ്പത്യത്തിനുശേഷം 2013-ൽ ഇരുവരും പിരി‍ഞ്ഞു. 2017-ലാണ് ഓം പുരി അന്തരിക്കുന്നത്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Seema Kapoor recounts the collapse of her marriage to Om Puri due to infidelity., The tragic loss of their unborn child during the separation phase., Annu Kapoor's desire to pursue legal action against Om Puri on his sister's behalf., Om Puri's eventual apology to Seema Kapoor years later before a surgery.