പേളി മാണിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു; പ്രാര്‍ഥനകള്‍ക്ക് നന്ദിപറഞ്ഞ് ശ്രീനിഷ്

അഭിനേതാക്കളായ പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. പെണ്‍കുഞ്ഞാണ് പിറന്നതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ശ്രീനിഷ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
'പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. പേളിയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി'', ശ്രീനിഷ് കുറിച്ചു. നിലാ എന്നാണ് ഇവരുടെ ആദ്യത്തെ കുഞ്ഞിന്റെ പേര്.
2018-ല്‍ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും പരിചയപ്പെടുന്നത്. തൊട്ടടുത്തവര്‍ഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ബിഗ് ബോസിലെ നാളുകള്‍ പിന്നീട് ശ്രീനിഷ് ഓര്‍ത്തെടുത്തതിങ്ങനെ, ''ആ 100 ദിവസങ്ങളാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. ക്യാമറയൊക്കെ മറന്ന് ഞങ്ങള്‍ പ്രണയിച്ചു. ഗെയിമില്‍ ശ്രദ്ധിച്ചില്ല. ജീവിതത്തില്‍ ഞങ്ങള്‍ക്കത് ഗുണമായി. ഞങ്ങളുടെ ബിഗ് ബോസ് പ്രൈസായി കാണുന്നത് തീര്‍ച്ചയായും നിലുവിനെത്തന്നെയാണ്''.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ പേളി, എല്ലാ വിശേഷങ്ങളും സാമൂഹ്യമാധ്യമത്തിലൂടെ എപ്പോഴും പങ്കുവെക്കാറുണ്ട്. അച്ഛനെയും അമ്മയെയും പോലെ തന്നെ ഏറെ ആരാധകരുണ്ട് കുഞ്ഞ് നിലായ്ക്കും.
Content Highlights: second child to pearly maaney-srinish aravind