ഈ യുദ്ധങ്ങളിൽ മക്കൾ ഭയപ്പെടുന്നുണ്ടെന്ന് സൈഫ് അലി ഖാൻ, 'ആരാണ് നമ്മളെ നോക്കുന്നത്?'

സെയ്ഫ് അലിഖാന്‍ | AFP
സെയ്ഫ് അലിഖാന്‍ | AFP

നമ്മുടെ രാജ്യത്തെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് കശ്മീർ, മുഴുവൻ പൗരന്മാർക്കും കുറച്ചുകൂടി സ്വതന്ത്രമായും സൗകര്യപ്രദമായും ഈ പ്രദേശത്തേക്ക് വരാൻ കഴിയുമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്ന് പറയുകയാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ എൻ.ഡി.ടി.വിയുടെ 'ജയ് ജവാൻ' പരിപാടിയുടെ ഭാഗമായി അദ്ദേഹം കശ്മീരിലെ ഉറി സന്ദർശിക്കുകയും സൈനികരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു നടന്റെ പരാമർശം. കശ്മീർ കൂടുതൽ സെൻസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. പൂർണ്ണമായും ഇതുവരെ ടൂറിസത്തിനായി തുറന്നുകൊടുത്തിട്ടില്ല, ഒരു തരത്തിൽ അതൊരു ചെറിയ സങ്കടകരമായ കാര്യമാണെന്നും അദ്ദേഹം പറയുന്നു.

ലോകമെമ്പാടുമുള്ള യുദ്ധങ്ങളെക്കുറിച്ചും തങ്ങൾ സുരക്ഷിതരാണോ എന്നതിനെക്കുറിച്ചും തന്റെ മക്കളായ തൈമൂർ അലി ഖാനും ജേ അലി ഖാനും ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയതായും നടൻ വെളിപ്പെടുത്തി. സായുധ സേനയോട് സംസാരിക്കവേ സൈഫ് പറഞ്ഞു, "ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളെപ്പറ്റി എന്റെ കുട്ടികളെന്നോട് ചോദിക്കാറുണ്ട്. അവർക്കും ഭയം തോന്നുന്നുണ്ട്. അവർ ചോദിക്കുന്നു, 'ആരാണ് നമ്മളെ നോക്കുന്നത്? ഇനി എന്താണ് സംഭവിക്കുക? സ്ഥിതി കൂടുതൽ വഷളാകുമോ?' ഞാനവരോട് പറയും, 'സൈന്യമാണ് നമ്മെ സംരക്ഷിക്കുന്നത്' എന്ന്. അവരും നിങ്ങൾക്ക് സല്യൂട്ട് ചെയ്യുന്നുണ്ട്. ഞങ്ങൾക്കെല്ലാവർക്കും വലിയ അഭിമാനമുണ്ട്."

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധവും റഷ്യ-യുക്രെയ്ൻ യുദ്ധവുമടക്കം ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഘർഷം നടക്കുന്ന അവസരത്തിലാണ് നടന്റെ വ്യക്തിപരമായ പരാമർശവും. 'ഹൈവാൻ' ആണ് സെയ്ഫ് അലി ഖാന്റെ വരാനിരിക്കുന്ന ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് കുമാർ, സയ്യാമി ഖേർ എന്നിവരും അഭിനയിക്കുന്നു. 18 വർഷം മുമ്പിറങ്ങിയ 'തശൻ' എന്ന ചിത്രത്തിലാണ് സെയ്ഫും അക്ഷയും അവസാനം ഒരുമിച്ചത്.  ഹൈവാനിൽ ശാരീരിക വൈകല്യമുള്ളയാളുടെ വേഷമാണ് സെയ്ഫ് അവതരിപ്പിക്കുന്നത്, അക്ഷയ് വില്ലൻ വേഷവും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Saif Ali Khan visited Uri in Jammu and Kashmir for NDTV's Jai Jawan programme on India's 80th Independence Day., He revealed that his sons Taimur and Jeh are scared about ongoing global wars and ask if they are safe., Saif reassured his sons that the Indian Army is protecting the country., He discussed the sensitivity of tourism in Kashmir and mentioned ongoing geopolitical tensions., Saif's upcoming film 'Haiwaan', directed by Priyadarshan and co-starring Akshay Kumar, releases on September 11, 2026.