കൈതപ്രത്തെയും പുത്തഞ്ചേരിയെയും പിണക്കാതിരിക്കാന്‍ ഒറ്റവഴി; കമലിന്റെ തമാശ കാര്യമായപ്പോള്‍

ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ദാമോദരൻ നമ്പൂതിരി

കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണിയുടെ വരാന്തയില്‍വെച്ച് യാദൃച്ഛികമായി കണ്ടപ്പോള്‍ കമലിനെ തടഞ്ഞുനിര്‍ത്തി കൈകൂപ്പിക്കൊണ്ട് ഗിരീഷ് പറഞ്ഞു: ''നിങ്ങളോടെനിക്ക് ബഹുമാനമുണ്ട്. കാരണം ഗിരീഷ് പുത്തഞ്ചേരിയെക്കൊണ്ട് പാട്ടെഴുതിക്കാതിരിക്കാന്‍ ചങ്കൂറ്റം കാണിച്ച രണ്ടേ രണ്ടു മലയാളസംവിധായകരില്‍ ഒരാളാണ് നിങ്ങള്‍. മറ്റെയാള്‍ ഭരതേട്ടന്‍.''

ഗിരീഷിന്റെ വാക്കുകളില്‍ ഒളിഞ്ഞിരുന്ന ആത്മരോഷവും പരിഹാസവും ശ്രദ്ധിക്കാതിരുന്നില്ല കമല്‍. ലഹരിയുടെ സ്വാധീനംകൂടി അവയില്‍ കലര്‍ന്നിരുന്നതിനാല്‍ മറുപടിയൊന്നും പറഞ്ഞില്ലെന്നുമാത്രം. 'അഴകിയ രാവണന്‍'എന്ന സിനിമയുടെ കമ്പോസിങ് തിരക്കിലാണ് അന്ന് കമല്‍. ആ പടത്തില്‍ പാട്ടൊരുക്കുന്നത് കൈതപ്രം-വിദ്യാസാഗര്‍ ടീം. അതറിഞ്ഞുകൊണ്ടുള്ള പരിഭവമായിരിക്കും ഗിരീഷിന്റെത് എന്നേ ചിന്തിച്ചുള്ളൂ അദ്ദേഹം. ''ഗിരീഷിന്റെ മറ്റൊരു തമാശയായേ ഞാന്‍ ആ പ്രതികരണത്തെ കണ്ടുള്ളൂ. പക്ഷേ, എന്നെ അമ്പരപ്പിച്ചുകൊണ്ട് പിറ്റേന്നു കാലത്ത് ഗിരീഷ് വീണ്ടും വിളിക്കുന്നു. ഇന്നലെ പറഞ്ഞത് മദ്യലഹരിയിലാണെന്ന് കരുതേണ്ട, സ്വബോധത്തോടെ തന്നെയാണ്. ഉള്ളിലെ പരിഭവം അറിയിച്ചുവെന്നേയുള്ളൂ,ചിരിച്ചുകൊണ്ട് ഗിരീഷ് പറഞ്ഞു. എന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച വാക്കുകളായിരുന്നു അവ''കമല്‍.

Content Highlights: the bond between kaithapram and puthanchery

Continue reading