'രജനി എന്നെ അടിക്കാനോ വെടിവെയ്ക്കാനോ പാടില്ല, എങ്കിൽ ജയിലറിൽ അഭിനയിക്കാം'; മിഥുൻ ചക്രവർത്തി പറഞ്ഞു

രജനീകാന്തിന്റെ 'ജയിലർ 2'-ന്റെ (Jailer 2) റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൽ രജനീകാന്തിന്റെ വില്ലനായെത്തുന്നത് നടൻ മിഥുൻ ചക്രവർത്തിയാണ്.
ഏകദേശം മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമാണ് മിഥുനും രജനീകാന്തും വീണ്ടും ഒരുമിക്കുന്നത്. 1989-ൽ 'ഭ്രഷ്ടാചാർ' എന്ന സിനിമയിലാണ് മിഥുനും രജനിയും ആദ്യമായി ഒരുമിച്ചത്. രമേഷ് സിപ്പി സംവിധാനം ചെയ്ത ചിത്രമായിരുന്നുവത്. അതുകഴിഞ്ഞ് 1997-ൽ 'ഭാഗ്യ ദേബത' എന്ന മിഥുൻ ചിത്രത്തിൽ, രജനി അതിഥിയായെത്തി.
അടുത്തിടെ നടന്ന 'ജയിലർ 2 സൂപ്പർ ഷോ' പരിപാടിയിൽ, ഈ ചിത്രത്തിന്റെ ഭാഗമാകുന്നതിന് മുൻപ് മിഥുൻ മുന്നോട്ടുവെച്ച ഒരു നിബന്ധനയെക്കുറിച്ച് രജനീകാന്ത് അനുസ്മരിച്ചു. ''വില്ലനായി അഭിനയിക്കാൻ പ്രൊഡക്ഷൻ തന്നെ സമീപിച്ചപ്പോൾ അദ്ദേഹം അത് നിരസിച്ചു. 'ഞാൻ രജനിയുടെ വില്ലനായിട്ടാണോ അഭിനയിക്കേണ്ടത്? അവൻ എന്റെ വളരെ നല്ല സുഹൃത്താണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. 'രജനി ഹീറോ, ഞാൻ വില്ലനാണോ? ഞാൻ രജനികാന്തിൽ നിന്ന് അടി വാങ്ങണോ? ഒരിക്കലുമില്ല, ഞാനത് ചെയ്യുന്നില്ല', എന്ന് മിഥുൻ ഉറപ്പിച്ചുപറഞ്ഞു.
മിഥുൻ ആദ്യം ഈ വേഷം നിരസിച്ചെങ്കിലും പിന്നീട് ഒരു വ്യവസ്ഥയിൽ സിനിമ ചെയ്യാൻ സമ്മതിച്ചു. രജനികാന്ത് വെളിപ്പെടുത്തി, ''പിന്നീട്, പ്രധാനമന്ത്രി പങ്കെടുത്ത വേവ്‌സ് ഉച്ചകോടിയുടെ ഒരു പതിപ്പിനിടെ ഞാൻ അദ്ദേഹത്തെ കണ്ടു. അവിടെ വെച്ച് അദ്ദേഹം എന്നോട് പറഞ്ഞു, 'അവർ ഈ ചിത്രത്തിനായി എന്നെ സമീപിച്ചിട്ടുണ്ട്, നിങ്ങൾ പറഞ്ഞാൽ ഞാൻ അത് ചെയ്യും.' ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'തീർച്ചയായും, ഇത് മികച്ചതായിരിക്കും.' അപ്പോൾ അദ്ദേഹം പറഞ്ഞു, 'ശരി, എന്നാൽ ഒരു വ്യവസ്ഥയിൽ അഭിനയിക്കാം. നിങ്ങൾ എന്നെ തല്ലുകയോ വെടിവയ്ക്കുകയോ ചെയ്യരുത്.' ഞാൻ പറഞ്ഞു, 'ഞാൻ സംവിധായകനോട് ചോദിച്ചിട്ട് പറയാം'. അത്രയുമാണ് അന്ന് നടന്നത്. പക്ഷേ എനിക്കുറപ്പായിരുന്നു മിഥുൻ അതൊക്കെ വെറുതെ പറഞ്ഞതാണെന്ന്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mithun Chakraborty is set to play the villain in Rajinikanth's Jailer 2. Mithun initially refused the role as he did not want to get beaten or shot by Rajinikanth. He later agreed under the condition that Rajinikanth would not hit or shoot him in the film.