അന്ന് രൺവീറിനെ കളിയാക്കി, തുടക്കത്തിൽ ആകർഷണീയത തോന്നിയിരുന്നില്ല-മധൂ

രൺവീർ സിങ്, മധൂ | Mbi Library
രൺവീർ സിങ്, മധൂ | Mbi Library

ബോളിവു‍ഡ് നടൻ രൺവീർ സിങ്ങിനെ ആളുകൾ കാര്യമായെടുക്കാത്ത ഒരു സമയമുണ്ടായിരുന്നു. അതിനെപ്പറ്റി പ്രശസ്ത നടി മധൂ നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. രൺവീർ സിനിമയിലേക്ക് വന്നപ്പോൾ അത്ര മതിപ്പുണ്ടായിരുന്നില്ലെന്നും ധുരന്ധർ താരത്തോടുള്ള തന്റെ കാഴ്ചപ്പാട് കാലക്രമേണ എങ്ങനെയാണ് മാറിയതെന്നും നടി വെളിപ്പെടുത്തി.

വെറും ഒരു സാധാരണ നടനായിരുന്നെന്നാണ് അന്ന് കരുതിയത്. ഞാൻ അവന്റെ വസ്ത്രധാരണത്തെ വിമർശിച്ചിട്ടുണ്ട്. ചിലപ്പോൾ മഞ്ഞ പാന്റ്സ് ധരിക്കും, ചിലപ്പോൾ ഒരു സ്കേർട്ട് (skirt). അവൻ ഇൻഡസ്ട്രിയുടെ ചിന്താഗതിയെ തന്നെ തകർത്തിരുന്നു. ആളുകൾ അവനെ പരിഹസിച്ചു, ട്രോളുകൾ ഉണ്ടാക്കി, ചിരിച്ചു, പക്ഷേ അവനത് കാര്യമാക്കിയില്ല. അവന് ശരിയെന്ന് തോന്നുന്നതിൽ വിശ്വസിച്ച് തുടർന്നുവെന്നും മധൂ പറഞ്ഞു.

ബാഹ്യ അഭിപ്രായങ്ങളെ രൺവീർ എപ്പോഴും അവഗണിക്കാറാണ്. ഇന്ന് ആ നിമിഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ, മറ്റുള്ളവരുമായി ഇടകലരാൻ വിസമ്മതിച്ചതു തന്നെയാണ് രൺവീറിന് ഗുണകരമായി വന്നത്. അവൻ ആരുടെ അഭിപ്രായത്തെയും കാര്യമാക്കിയില്ല. ആളുകൾ നമ്മളെ കളിയാക്കുമ്പോൾ നമ്മൾ നമ്മളെത്തന്നെ മാറ്റുന്നു. നമ്മൾ കൂട്ടത്തിൽ ചേരാൻ ശ്രമിക്കുന്നു. രൺവീർ ഒരിക്കലും കൂട്ടത്തിൽ ചേർന്നിരുന്നില്ല. ഇന്നവൻ ഒരു സ്റ്റൈൽ ഐക്കണായി കണക്കാക്കപ്പെടുന്നു, ഏറ്റവും മികച്ച നടന്മാരിൽ ഒരാളായും. അവനെ കളിയാക്കിയ അതേ ആളുകളാണ് ഇന്ന് അവന്റെ ഏറ്റവും വലിയ ആരാധകർ, ഞാനും അതിൽ ഉൾപ്പെടുന്നു-മധു സമ്മതിച്ചു. ഭാവിയിൽ രൺവീറിനൊപ്പം അഭിനയിക്കാൻ ശക്തമായ ആഗ്രഹവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ, ഒരു അവാർഡ് ചടങ്ങിന്റെ വേദിയിൽ വെച്ച് രൺവീർ തനിക്ക് വേണ്ടി പാടിയെന്നും ആ പ്രവൃത്തി തനിക്ക് നടനോട് കൂടുതൽ ബഹുമാനം തോന്നാൻ കാരണമായെന്നും മധൂ ഓർത്തെടുത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Madhoo admits she initially mocked Ranveer Singh's fashion choices., She credits Ranveer's refusal to conform for his success as a style icon., A personal gesture by Ranveer at an awards show cemented her admiration., Madhoo expresses desire to work with Ranveer Singh in future projects., Madhoo's upcoming film 'Governor: The Silent Saviour' releases June 12, 2026.