‘രശ്മികയുടെ രൂപം ബോളിവുഡ് പ്രേക്ഷർക്കിഷ്ടമാവില്ല, ഐശ്വര്യയേയും മാധുരിയേയും കണ്ടവർ സ്വീകരിക്കില്ല’

നാഷണൽ ക്രഷ് എന്ന വിളിപ്പേരു സ്വന്തമാക്കിയ രശ്മിക മന്ദാന കന്നഡ നടിയിൽ നിന്ന് പാൻ ഇന്ത്യൻ നടിയായി വളർന്നത് വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ്. തെലുങ്കിലും തമിഴിലും ബോളിവുഡിലും ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളിൽ രശ്മിക നായികയായി. 2022-ൽ അമിതാഭ് ബച്ചൻ-നീന ഗുപ്ത എന്നിവർക്കൊപ്പം ‘ഗുഡ് ബൈ’ എന്ന ചിത്രത്തിൽ വേഷമിടുമ്പോൾ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രചാരമുള്ള നടികളിൽ ഒരാളായിരുന്നു രശ്മിക. എന്നാൽ രശ്മികയ്ക്ക് ബോളിവുഡിൽ ഭാവിയില്ലെന്നാണ് കെആർകെ എന്ന പേരിലറിയപ്പെടുന്ന ബോളിവുഡ് വിമർശകൻ അന്നു പറഞ്ഞത്.
"അവരുടെ രൂപഭംഗി അനുസരിച്ച് (Rashmika mandanna), നടി ദക്ഷിണേന്ത്യൻ സിനിമകൾക്കും ഭോജ്‌പുരി സിനിമകൾക്കും അനുയോജ്യയാണ്, എന്നാൽ ഹിന്ദി സിനിമകൾക്ക് അവർ ഒരു തെറ്റായ തിരഞ്ഞെടുപ്പാണ്. ഐശ്വര്യ, മാധുരി, കരീന തുടങ്ങിയ നടിമാരെ കണ്ട ഹിന്ദി പ്രേക്ഷർക്ക് പ്രധാന നായികയായി അവരെ സ്വീകരിക്കാൻ കഴിയില്ല."-എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള വിമർശനം. എന്നാൽ ആരാധകർ ഇതിനെ ചോദ്യം ചെയ്തു. അവർ മികച്ച നടിയാണ്, ഏത് ചലച്ചിത്ര വ്യവസായത്തിലും തിളങ്ങും, രൂപഭംഗി ഒരു വിഷയമല്ല, പുഷ്പ ഇതിന് ഒരു ഉത്തമ ഉദാഹരണമാണ് എന്നിങ്ങനെയായിരുന്നു ആരാധകരുടെ കമന്റ്.
മുമ്പ്, രൺവീർ സിങ്ങിന്റെ കരിയർ അവസാനിച്ചുവെന്നും കെആർകെ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഷാഹിദ് കപൂർ, ഷാരുഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, വരുൺ ധവാൻ, വിക്കി കൗശൽ എന്നിവരെ പരിഹസിച്ച ഇയാൾ കാർത്തിക് ആര്യന് മാത്രമേ വ്യവസായത്തെ രക്ഷിക്കാനാകൂ എന്നും പരാമർശിച്ചിരുന്നു.
"ബോളിവുഡ് ഇപ്പോൾ വലിയ പ്രശ്നത്തിലാണ്. വരുൺ വെബ് സീരീസ് നടനായി. വിക്കി കൗശൽ ഒടിടി നടനായി. രൺവീർ സിങ്ങിന്റെ കരിയർ അവസാനിച്ചു. ജോൺ പൂർണ്ണമായും തീർന്നു. ഫ്ലോപ്സ്റ്റർ ഷാഹിദ് 50 കോടി പ്രതിഫലം ചോദിക്കുന്നു. ഖാൻമാരും തീർന്നു. ഇപ്പോൾ കാർത്തികിൽ മാത്രമാണ് ബോളിവുഡിന്റെ പ്രതീക്ഷ."-എന്നായിരുന്നു ട്വീറ്റ്.
ബോളിവുഡിലെ സ്വയം പ്രഖ്യാപിത സിനിമാ നിരൂപകനാണ് കമാൽ റാഷിദ് ഖാൻ എന്ന കെ.ആർ.കെ. നിർമ്മാതാവും നടനുമായ കെആർകെ സെൻസേഷണൽ അവലോകനങ്ങളുടെ പേരിലും സോഷ്യൽ മീഡിയ ട്രോളുകളുടെ പേരിലുമാണ് അറിയപ്പെടുന്നത്. നടീനടന്മാർക്കും സിനിമകൾക്കും എതിരേ പലപ്പോഴും അപകീർത്തിപരമായ പരാമർശങ്ങൾ നടത്താറുണ്ട്, അതിന്റെ പേരിൽ നിയമനടപടിയും നേരിടുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: KRK predicts a limited future for Rashmika Mandanna in Bollywood, citing Hindi audience preferences and her looks. Read the reactions and Rashmika`s career insights.