“എടാ, എന്നെപ്പോലെത്തന്നെ ഒരു ഇന്നസെന്റ് ഗേളാണെടാ അവളും”- സുനിതയെ നോക്കി ഇന്നസെന്റ് പറഞ്ഞു

1987-ലാണ് ഞാൻ തിരക്കഥയെഴുതിയ 'നിറഭേദങ്ങളു'ടെ ഷൂട്ടിങ് തൃശ്ശൂര് നടക്കുന്നത്. വിജയാമൂവീസ് നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചക്കരയുമ്മ സാജനാണ്. ഞാൻ തിരക്കഥ എഴുതിയ ഭൂരിഭാഗം ചിത്രങ്ങളുടെയും ലൊക്കേഷൻ എറണാകുളമായിരുന്നു. ഇവിടെ കിട്ടാത്ത ലൊക്കേഷനും അപൂർവമാണല്ലോ? പിന്നെ കഥാപരമായി മൂന്നാറിലോ കൊടൈക്കനാലിലോ ഊട്ടിയിലോ വെച്ച് ചിത്രീകരിക്കേണ്ട ചിത്രമാണെങ്കിൽ മാത്രമേ അങ്ങോട്ടൊക്കെ പോകാറുള്ളൂ. എറണാകുളത്താകുമ്പോൾ ഹോട്ടൽ ഭക്ഷണം കഴിച്ച് വയറുചീത്തയാക്കാതെ മനസ്സിനിഷ്ടപ്പെട്ട, ആവശ്യത്തിനുള്ള ഭക്ഷണവും കഴിച്ച് സുഖമായി വീട്ടിൽ കിടന്നുറങ്ങാമല്ലോ എന്നൊരു സ്വാർഥതയുംകൂടി അതിലുണ്ടെന്ന് കൂട്ടിക്കോളൂ.
'നിറഭേദങ്ങളി'ലെ പ്രധാന അഭിനേതാക്കളായ പ്രതാപ് പോത്തൻ, അംബിക, ഗീത, ലാലു അലക്സ് തുടങ്ങിയവർ താമസിച്ചിരുന്ന തൃശ്ശൂരിലെ കാസിനോ ഹോട്ടലിലായിരുന്നു എനിക്കും താമസസൗകര്യമൊരുക്കിയിരുന്നത്.
എന്റെ എഴുത്തുക്രിയ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് മുറിയിലെ ഫോൺ ശബ്ദിച്ചു. ഞാൻ വേഗംതന്നെ ഫോണെടുത്തു. ലൊക്കേഷനിൽനിന്ന് സംവിധായകൻ സാജനാണ് വിളിക്കുന്നത്.
''ഡെന്നിച്ചായോ, നിങ്ങൾ ലൊക്കേഷനിലേക്ക് വരുന്നില്ലേ?''
''ഞാൻ വന്നിട്ട് അവിടെ എന്തെങ്കിലും കാര്യമുണ്ടോ?'', ഞാൻ ചോദിച്ചു.
“നിങ്ങളെ ഇവിടെ അംബികയും ഗീതയും ലാലു അലക്‌സുമൊക്കെ അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, അംബികയുടെ മകളായിട്ടഭിനയിക്കുന്ന കൗമാരതാരം സുനിതയെ നിങ്ങൾക്ക് കാണണ്ടേ, നിങ്ങൾ ഒന്ന് വന്നിട്ട് പോകൂ. ഞാൻ കാറയയ്ക്കാം”.

സുനിത

Content Highlights: Kaloor Dennis remembers his first meeting with actress Sunitha

Continue reading