അഭിനയമൊന്നും കുഴപ്പമില്ല. പക്ഷേ, പേടിച്ചിട്ട് സംഭാഷണം പുറത്തേക്ക് വരുന്നില്ല. ശ്വാസം മാത്രമേയുള്ളൂ

ഗോപിക, മോഹൻലാൽ | Mbi library
ഗോപിക, മോഹൻലാൽ | Mbi library

നമ്മുടെ ജീവിതത്തിൽ ഓർക്കാനും ഓർമ്മയിൽ സൂക്ഷിക്കാനും നല്ല ഒരു കാലം ഉണ്ടാകുന്നത് സുഖമുള്ളൊരു അനുഭവമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്നലെകൾക്ക് ഭംഗിയുണ്ടാവുന്നത് ഇന്നാകുമ്പോഴാണെന്നുള്ള കവിഭാവന പോലെ കഴിഞ്ഞുപോയ പല പല ഇന്നലെകൾ മനസ്സിനുള്ളിൽ സ്ഥിരമായി സ്ഥാനംപിടിച്ച് പള്ളിയുറക്കം നടിച്ച് ഉറങ്ങുന്നതിനെയാണല്ലോ നമ്മൾ ഓർമ്മകൾ എന്നു പറയുന്നത്. ഓർമ്മകൾക്ക് നല്ലതും ചീത്തയും എന്ന മൂന്നക്ഷരവുമുണ്ട്. മധുരമുള്ളതിനേക്കാൾ കൂടുതലായി കയ്‌പേറിയ ഓർമ്മകളാണ് ഓരോ മനുഷ്യന്റേയും നെഞ്ചകത്തുള്ളതെന്ന് പല ചങ്ങാതിമാരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അപ്പോൾ ഓർമ്മകൾക്കും പക്ഷപാതമുണ്ടെന്ന് തമാശയായി ഞാൻ പറയുകയും ചെയ്യും. ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒറ്റ ഓർമ്മയേയുള്ളൂ. വർഷങ്ങൾക്കു മുൻപ്് എന്റെ വലതുകാൽ മുറിച്ചുമാറ്റപ്പെട്ട ആ ഒരുദിനം. ആ ഓർമ്മകൾ എന്നിൽ നിന്നും ഒരിക്കലും വിട്ടുപോകുകയുമില്ല. അല്ലാതെയുള്ള നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ പലതും ഉണ്ടായാലും അതൊക്കെ ചെറുതും വലുതുമായ സന്തോഷങ്ങളെക്കുറിച്ചോർത്ത് ഞാൻ മറക്കുകയും ചെയ്യും.

ഇത്രയും ആമുഖമായി ഇന്നലെകളെക്കുറിച്ചും ഓർമ്മകളെക്കുറിച്ചുമൊക്കെ അയവിറക്കാനുള്ള വഴിതുറന്നത് എന്റെ കഥയിലെ നായികമാർ എന്ന കോളത്തിൽ ഗോപിക എന്ന താരസുന്ദരിയെക്കുറിച്ചുള്ള കുറിപ്പെഴുത്തിന് തുടക്കം കുറിക്കാനിരുന്നപ്പോഴാണ്. ഗോപികയെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ എപ്പോഴും നല്ല നല്ല ഓർമ്മകളാണുള്ളത്. ഗേളി എന്ന പതിനെട്ടിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടി ഗോപികാ എന്ന വസന്തമായി മാറിയ നല്ല ഓർമ്മകളിലേക്ക് ഒന്നുപോകാം.

Content Highlights: The story of how actress Gopika was discovered for her debut film., Kaloor Dennis's role in renaming her from 'Girly' to 'Gopika'., Behind-the-scenes details of her first movie, 'Pranayamani Thooval'., Insights into her initial struggles with acting and dialogue delivery., A brief overview of her successful career and life after cinema.

Continue reading