കല്യാണി ഏഴും ഋഷഭ് ഷെട്ടി പത്തും സ്ഥാനത്ത്, 2025-ലെ ജനപ്രിയ അഭിനേതാവ് ആരാണ്?

കല്യാണി, ഋഷഭ് ഷെട്ടി
കല്യാണി, ഋഷഭ് ഷെട്ടി

2025-ൽ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ സിനിമകളിലൂടെ ഏറ്റവുമധികം സ്വാധീനമുണ്ടാക്കിയ അഭിനേതാക്കളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഐഎംഡിബി ഇന്ത്യ. പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത് ഷാരൂഖ് ഖാനോ, സൽമാൻ ഖാനോ രജനീകാന്തോ ഒന്നുമല്ല, ഒരു പുതുമുഖമാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രം 'സയ്യാര'യിൽ നായകനായെത്തിയ നടൻ അഹാൻ പാണ്ഡെയാണത്.

ഒൻപത് വർഷമായി തന്റെ അരങ്ങേറ്റ ചിത്രത്തിനായി കാത്തിരുന്നശേഷമാണ് സയ്യാരയിൽ, ക്രിഷ് കപൂറെന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അഹാന് അവസരം ലഭിക്കുന്നത്. മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും ഹൃദയം കവർന്നു അഹാൻ. അപ്രതീക്ഷിതമായാണ് ചിത്രം ബ്ലോക്ക്ബസ്റ്ററായത്.

'സയ്യാറ'യിൽ വാനി ബത്രയായി വേഷമിട്ട അഹാൻ്റെ സഹതാരം അനീത് പദ്ദ നേരത്തേ തന്നെ നാഷണൽ ക്രഷ് ആയി മാറിയിരുന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയതും നടിയാണ്. 'സിതാരെ സമീൻ പർ' എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലും 'കൂലി'യിൽ അതിഥി വേഷത്തിലുമെത്തിയ ആമിർ ഖാൻ ഈ വർഷത്തെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളിൽ മൂന്നാമതെത്തി. 'ദി റോയൽസ്' 'ഹോം ബൗണ്ട്' എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ഇഷാൻ ഖട്ടറും, 'ദി ബാ..ഡ്സ് ഓഫ് ബോളിവുഡി'ലൂടെ വലിയ താരമായി ഉയർന്ന ലക്ഷ്യയും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി.

'ചാവാ', 'സിക്കന്ദർ', 'തമ്മാ', 'കുബേര', 'ദി ഗേൾഫ്രണ്ട്' എന്നിവയിലൂടെ ശ്രദ്ധേയയായ രശ്മിക മന്ദാന 2025-ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്.

എക്കാലത്തെയും വലിയ വരുമാനം നേടിയ മലയാള ചിത്രം 'ലോക ചാപ്റ്റർ 1: ചന്ദ്ര'യിലൂടെ കല്യാണി പ്രിയദർശൻ ഏഴാമതെത്തി. തൃപ്തി ദിമ്രി എട്ടാം സ്ഥാനത്താണ്. 'കാന്താര ചാപ്റ്റർ 1'-ലെ രുക്മിണി വസന്ത് ഒമ്പതാം സ്ഥാനത്തെത്തി. ഋഷഭ് ഷെട്ടിയാണ് പട്ടികയിൽ പത്താംസ്ഥാനത്ത്. 2025-ൽ ഐഎംഡിബി പ്രതിവാര റാങ്കിങ്ങിൽ സ്ഥിരമായി ഉയർന്ന സ്ഥാനങ്ങൾ നേടിയ താരങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the IMDb Top 10 Most Popular Indian Stars of 2025! Ahaan Panday makes a sensational debut at #1, alongside Aneet Padda, Aamir Khan, and more.