വിദ്യാസാഗറിന് പിന്നാലെ മകനും സിനിമയിലേക്ക്, പക്ഷെ വഴി സംഗീതമല്ല

മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകനാണ് വിദ്യാസാഗര്‍. പ്രണയത്തിലും വിരഹത്തിലുമെല്ലാം മലയാളി തേടിയ മാന്ത്രികന്‍. ഇപ്പോഴിതാ, വിദ്യാസാഗറിന്റെ മകന്‍ ഹര്‍ഷവര്‍ധനും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അച്ഛന്റെ വഴിയല്ല മകൻ തിരഞ്ഞെടുത്തിരിക്കുന്നത്. അഭിനയ രംഗത്തേക്കാണ് ഹര്‍ഷവര്‍ധന്റെ കടന്നുവരവ്.
തമിഴിലെ പ്രധാനപ്പെട്ട സംവിധായക രിലൊരാളായ ലിംഗുസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാവും ഹര്‍ഷവര്‍ധന്റെ അഭിനയ അരങ്ങേറ്റം. റണ്‍, സണ്ടക്കോഴി, പയ്യ, അഞ്ജാന്‍ തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകനാണ് ലിംഗുസാമി.
പിയാനിസ്റ്റായ ഹര്‍ഷവര്‍ധന്‍ നിരവധി കവര്‍സോങ്ങുകളും മാഷപ്പുകളും ചെയ്തിട്ടുണ്ട്. പലതും വന്‍ഹിറ്റുമായിരുന്നു. ശ്വേത മോഹന്‍, ശ്രീവര്‍ധിനി, ശിവാംഗി എന്നിവര്‍ക്കൊപ്പമുള്ള പാട്ടുകള്‍ക്ക് വന്‍സ്വീകാര്യത ലഭിച്ചു. 'ലാ ലാ ഹാര്‍ട്ടു നിക്കല്ല' എന്ന ഹര്‍ഷവര്‍ധന്റെ ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അച്ഛന്‍മാരുടെ വഴിയേ സിനിമയിലെത്തിയ നിരവധി താരങ്ങള്‍ തമിഴ് സിനിമയിലുണ്ട്. വിജയ്, സൂര്യ, കാര്‍ത്തി, ധനുഷ്, ജയം രവി അടക്കമുള്ളവര്‍ ഇതിനുദാഹരണങ്ങളാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Harshavardhan, son of renowned composer Vidyasagar, is set to make his acting debut in a Tamil film directed by Lingusamy.