സുചിത്രയ്ക്ക് നല്ല വേഷങ്ങൾ ചെയ്യണമെന്നോ പേരും പ്രശസ്തിയും ഉണ്ടാകണമെന്നുള്ള മോഹങ്ങളോ ഉണ്ടായിരുന്നില്ല

ഒരു മനുഷ്യനുണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണം എന്നു പറയുന്നത് പണമോ വിദ്യാഭ്യാസമോ പദവിയോ ഒന്നുമല്ല. സ്വഭാവഗുണമാണ്. ഈ മഹത്തായ മൊഴിവചനം അറിയാതെ പലപ്പോഴും എന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്. അതിൽ നീണ്ട അമ്പതാണ്ടുകളോട് അടുത്തുവരുന്ന എന്റെ സിനിമായാത്രയിൽ ഞാൻ കണ്ടുമുട്ടിയിട്ടുള്ള നക്ഷത്രശോഭയുള്ള അനവധി താരമുഖങ്ങളുമുണ്ട്.
അഹങ്കാരവും ജാഡയുമുള്ളവരാണ് ഭൂരിഭാഗംപേരെങ്കിലും താരജാഡയൊന്നുമില്ലാതെ എളിമയും വിനയവും കൈമുതലായി കൊണ്ടുനടക്കുന്ന അപൂർവം ചില അഭിനയപ്രതിഭകളെയും ഞാൻ കണ്ടിട്ടുണ്ട്. ഇക്കുറി കഥയിലെ നായികമാർ എന്ന കോളം എഴുതാൻ തുടങ്ങിയപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത് തിരുവനന്തപുരം സ്വദേശിയായ സുചിത്ര എന്ന അഭിനേത്രിയാണ്.
Content Highlights: Explore the journey of Suchitra, a humble Malayalam actress who prioritized character over fame. Discover her impactful roles, especially in `Sthreedhanam'