ധുരന്ധറിൽ എന്തുകൊണ്ട് രൺവീർ? തുറന്നുപറഞ്ഞ് നിർമ്മാതാവ്

സമീപകാലത്ത് പുറത്തിറങ്ങിയ ബോളിവുഡ് സിനിമകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ'. ബോക്സോഫീസിലും ചിത്രം മികച്ച പ്രകടനം നടത്തി. സൂപ്പർ താരങ്ങളെ കാസ്റ്റ് ചെയ്യാമായിരുന്നിട്ടും എന്തുകൊണ്ടാണ് സിനിമയിൽ രൺവീർ സിങ്ങിനെ നായകനാക്കിയതെന്ന് പലരും അത്ഭുതപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഇത്രമാത്രം പ്രകടനം നടത്താൻ സാധിക്കുമെന്ന് അണിയറ പ്രവർത്തകർ എങ്ങനെ തിരിച്ചറിഞ്ഞുവെന്നായിരുന്നു പലരുടെയും ചോദ്യം. സഹനിർമ്മാതാവായ ജ്യോതി ദേശ്പാണ്ഡെ ഇതിന്റെ കാരണം തുറന്നുപറയുകയാണ്.
ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങൾ തങ്ങളെ സംബന്ധിച്ചിടത്തോളം പ്രായോഗികമായിരുന്നില്ലെന്നും (casting) ചിത്രത്തിൻ്റെ ഭീമൻ ബജറ്റ് ഇതിന് കാരണമായെന്നും അവർ വിശദീകരിച്ചു. പകരം, സിനിമയെ അതിൻ്റെ യോഗ്യതയോടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിവുള്ള ഒരു മികച്ച പെർഫോമറെയാണ് തിരഞ്ഞത്. ജ്യോതിയുടെ അഭിപ്രായത്തിൽ, ‘നന്നായി അറിയപ്പെടുന്ന ഒരു താരത്തെ’ക്കാൾ പെർഫോം ചെയ്യുന്ന ഒരാളെയായിരുന്നു വേണ്ടത്. അതിന് രൺവീർ സിങ് ഏറ്റവും അനുയോജ്യനാണെന്ന് തോന്നി. ഇതുവരെ കാണാത്ത സിനിമാറ്റിക് മികവോടെ, തീർത്തും വേറിട്ട ഒരു സിനിമ നിർമ്മിക്കുകയായിരുന്നു. ആറ് മാസത്തിലേറെ ഞങ്ങൾ ഇതിനെപ്പറ്റി സംസാരിച്ചു. ഇതിനിടെ, തിരക്കഥയിൽ നിരവധി മാറ്റങ്ങൾ വരുത്തേണ്ടി വന്നു. ചിത്രം വളരെ ചെലവേറിയതാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഓരോ പൈസയും സ്ക്രീനിൽ പ്രതിഫലിക്കണമായിരുന്നു. ചെലവേറിയ ഒരു നടനെ കൂടി ഉൾപ്പെടുത്തിയാൽ, ആദ്യ ദിവസം തന്നെ സിനിമ ലാഭകരമല്ലാതാകും. അതുകൊണ്ട് ഞങ്ങൾ 'നന്നായി അറിയപ്പെടുന്ന താരങ്ങളെ'ക്കാൾ പ്രകടനക്കാരെയാണ് തിരഞ്ഞത്- അവർ വിശദീകരിച്ചു.
"ഞാൻ രൺവീറിനൊപ്പം രാം-ലീലയിലും ബജിറാവു മസ്താനിയിലും പ്രവർത്തിച്ചതാണ്. അന്നദ്ദേഹം ഇത്രയും പ്രശസ്തനല്ല, തുടക്കക്കാരനായിരുന്നു. അദ്ദേഹത്തിന്റേതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ചിലത് അവയാണ്. രൺവീറിനെ ഒരു മികച്ച നടനായി ഞാൻ കാണുന്നു, സിനിമയ്ക്ക് വേണ്ടി അദ്ദേഹം പൂർണ്ണമായും സമർപ്പിക്കും, കഥാപാത്രമായി മാറുകയാണ് ചെയ്യുക. അദ്ദേഹം ആ സിനിമയിൽ രൺവീർ ആയിരിക്കില്ല. ബാജിറാവു ആകണമെങ്കിൽ, അദ്ദേഹം ബാജിറാവു ആകുന്നു. ഖിൽജി ആകണമെങ്കിൽ ഖിൽജി, ഗള്ളി ബോയ് ആകണമെങ്കിൽ, ഗള്ളി ബോയ്, അദ്ദേഹം പരിവർത്തനം ചെയ്യുകയാണ്, രൺവീർ സിങ് ആയി അഭിനയിക്കുന്നില്ല"- അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Producer Jyoti Deshpande prioritizes performance over star power for budget viability., The decision to cast Ranveer Singh was based on his ability to transform into characters., Dhurandhar is positioned as a high-budget, clutter-breaking cinematic experience., Past collaborations like Bajirao Mastani influenced the choice of actor.