“ഹൊറര്‍ സിനിമകള്‍ മാത്രമേ സംവിധാനം ചെയ്യൂ എന്ന വാശിയൊന്നുമില്ല.”-രാഹുല്‍ സദാശിവന്‍

'ക്രോധത്തിന്റെ ദിനം' എന്ന അര്‍ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് രാഹുല്‍ സദാശിവന്റെ മൂന്നാമത്തെ ചിത്രം ‘ഡീയസ് ഈറെ’ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രാഹുലിന്റേതുതന്നെയാണ്. കാഴ്ച്യില്‍ ഉദ്വേഗവും ആകാംക്ഷയും ഭീതിയും നിറയ്ക്കുന്ന ഹൊറര്‍ ത്രില്ലര്‍, പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് സംവിധായകന്‍.
''സിനിമയുടെ പേര് പ്രഖ്യാപിച്ച സമയത്ത് പ്രേക്ഷകരില്‍ വലിയൊരുവിഭാഗം അപരിചിതമായ വാക്കിനെകുറിച്ചും അതിലെ ദുരൂഹതയെ പറ്റിയും അന്വേഷിച്ചിരുന്നു. ‘ഡീയസ് ഈറേ’ എന്ന പേരും അതിലെ കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ സ്വീകരിച്ചു എന്നറിയുമ്പോള്‍ സന്തോഷമുണ്ട്. ഭ്രമയുഗത്തിന് മുന്‍പേ ആലോചനയിലേക്കെത്തിയ കഥയാണ് ഡീയസ് ഈറെയുടേത്. വായിച്ചതും അറിഞ്ഞതും കണ്ടതും കേട്ടതുമായ കാര്യങ്ങളെല്ലാം എഴുത്തിന് സഹായിച്ചിട്ടുണ്ട്.
മുന്‍ചിത്രം ‘ഭൂതകാല’ത്തിലെ ഒരു കഥാപാത്രം പുതിയ സിനിമയുടെ അവസാനഭാഗത്ത് കടന്നുവരുന്നുണ്ട്. ഭൂതകാലവും ഡീയസ് ഈറെയുമെല്ലാം ഏതാണ്ട് ഒരേ കാലത്ത് നടക്കുന്ന കഥകളാണ്. രണ്ടിലേയും കഥാപാത്രങ്ങള്‍ മറ്റൊരുഘട്ടത്തില്‍ ഇനിയും കണ്ടുമുട്ടിയെന്നുവരാം. തുടര്‍ച്ചയ്ക്കുള്ള സാധ്യത നിലനിര്‍ത്തിയാണ് അവസാനിപ്പിച്ചത്.
“ഹൊറര്‍ ജോണറിലുള്ള എന്റെ മൂന്നാമത്തെ ചിത്രമാണിത്. തുടര്‍ച്ചയായി ഇത്തരം ചിത്രങ്ങള്‍ ഒരുക്കുന്നതുകൊണ്ട് ഡാര്‍ക്ക് മാത്രം ഇഷ്ടപ്പെടുകയും ചിന്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാനെന്ന് കരുതരുത്. ഹൊറര്‍ സിനിമകള്‍ മാത്രമേ സംവിധാനം ചെയ്യൂ എന്ന വാശിയൊന്നുമില്ല. ഭൂതകാലം കഴിഞ്ഞപ്പോള്‍, ആ സിനിമ പ്രേക്ഷകര്‍ക്കിഷ്ടമായി എന്നറിഞ്ഞപ്പോള്‍ അത്തരം വിഷയങ്ങളില്‍ ഇനിയും കഥകള്‍ പറയാനുണ്ടെന്ന് തോന്നി. അങ്ങനെയാണ് സമാനവഴിയിലൂടെ വീണ്ടും നടന്നത്'' -രാഹുല്‍ വിശദീകരിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore Rahul Sadasivan`s `Deeyus Eraye`, a gripping horror thriller that promises suspense and fear. Discover the mystery behind the title and its connection to `Bhoothakalam`.