സൽമാൻ ഖാന്റെ ഇരട്ടി പ്രതിഫലം വാങ്ങിയതിനെക്കുറിച്ച് നടി ഭാഗ്യശ്രീ തുറന്നുപറയുന്നു

'മേനേ പ്യാർ കിയാ'
'മേനേ പ്യാർ കിയാ'

1989-ലെ ബോളിവുഡ് ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായിരുന്നു സൽമാൻ ഖാനും ഭാഗ്യശ്രീയും പ്രധാന വേഷങ്ങളിൽ എത്തിയ 'മേനേ പ്യാർ കിയാ'. സൂരജ് ബർജാത്യ സംവിധാനം ചെയ്ത ഈ ചിത്രം ഭാഗ്യശ്രീയുടെ അരങ്ങേറ്റസിനിമയായിരുന്നു. സൽമാന്റെ രണ്ടാമത്തെ ചിത്രവും. ഈ സിനിമയാണ് സൽമാൻ ഖാനെ താരപദവിയിലേക്ക് ഉയർത്തിയതും ബോളിവുഡിന്റെ ഏറ്റവും പ്രതീക്ഷയുള്ള യുവനടന്മാരിൽ ഒരാളായി മാറ്റിയതെന്നും വേണമെങ്കിൽ പറയാം.

പുരുഷനടന്മാർക്ക് സ്ത്രീകളേക്കാൾ കൂടുതൽ പ്രതിഫലം (remuneration) കിട്ടുന്നതാണ് പൊതുവെ സിനിമ ഇൻഡസ്ട്രിയിൽ നമ്മൾ കാണുന്നത്. എന്നാൽ ഇതിന് നേർവിപരീതമായിരുന്നു ഈ ചിത്രത്തിൽ.

റിപ്പോർട്ടുകൾ അനുസരിച്ച്, ഭാഗ്യശ്രീക്ക് ഒന്നര ലക്ഷം രൂപയും സൽമാൻ ഖാന് 75000 രൂപയുമായിരുന്നു പ്രതിഫലം. സൽമാന് അഭിനയ പരിചയമുണ്ടായിരുന്നിട്ടും ഭാഗ്യശ്രീയുടെ പകുതി പ്രതിഫലമാണ് സൽമാന് നൽകിയത്. ഇതിനെപ്പറ്റി തുറന്നുപറയുകയാണ് നടിയിപ്പോൾ. സൂമിന് നൽകിയ അഭിമുഖത്തിൽ

സിനിമയിലെ പ്രതിഫലം പലപ്പോഴും വിപണിയിലെ ഡിമാൻഡുകളാലാണ് നയിക്കപ്പെടുന്നതെന്ന് ഭാഗ്യശ്രീ വിശദീകരിച്ചു. നിർമ്മാതാക്കൾ പൊതുവെ വാണിജ്യപരമായ കാഴ്ചപ്പാടോടെയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്, അവരുടെ മൂല്യം, ജനപ്രീതി, പ്രതിഫലം എന്നിവ അനുസരിച്ചാണ് നടീനടന്മാരെ വിലയിരുത്തുന്നത്. കുറഞ്ഞ പ്രതിഫലത്തിൽ സമാനമായ പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ള മറ്റൊരാളെ കണ്ടെത്തുകയാണെങ്കിൽ അഭിനേതാക്കളെ മാറ്റാൻ നിർമ്മാതാക്കൾ തയ്യാറാകുന്നതും പ്രതിഫലത്തെ വളരെയധികം സ്വാധീനിക്കുന്നുവെന്നും അവർ പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bhagyashree clarifies that her higher pay in Maine Pyar Kiya was a result of business strategy., The actor emphasizes that film industry remuneration is driven by supply and demand economics., She compares talent acquisition in films to real estate pricing, where value-adds justify higher costs., Bhagyashree advocates for collective bargaining to address gender pay disparities in Bollywood.