അവരെ പോലെ ഞാനും കാത്തിരിക്കുന്നു- ബെന്‍ വാക്കര്‍

റിലീസായതിന് പിന്നാലെ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് 'ദ ലോര്‍ഡ് ഓഫ് ദ റിങ്‌സ്: ദ റിങ്‌സ് ഓഫ് പവര്‍' എന്ന ടെലിവിഷന്‍ പരമ്പര. ആദ്യ സീസണെ പോലെ രണ്ടാം സീസണും പ്രേക്ഷകര്‍ക്ക് ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ സമ്മാനിച്ചു. 100 ദശലക്ഷത്തിലധികം ആളുകള്‍ കണ്ട ആദ്യ സീസണ്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഏറ്റവും മികച്ച ഒറിജിനല്‍ സീരിസുകളിലൊന്നാണ്. അതേ നിലവാരത്തില്‍ തന്നെയാണ് രണ്ടാമത്തെ സീസണിന്റെയും കുതിപ്പ്. ജെ.ആര്‍.ആര്‍. ടോള്‍കീന്‍ രചിച്ച 'ദ ലോര്‍ഡ് ഓഫ് ദ റിങ്‌സ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് രണ്ടാം സീസണും ഒരുക്കിയിട്ടുള്ളത്.
സീരീസില്‍ എല്‍വ്‌സിന്റെ രാജാവായ ഗില്‍ ഗലാഡിന്റെ റോളില്‍ എത്തിരിക്കുന്നത് പ്രശസ്ത താരം ബെഞ്ചമിന്‍ വാക്കറാണ്. സീസണിന്റെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. ''രണ്ടാം ഭാഗം ആളുകള്‍ സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നു. ഇപ്പോള്‍ ഇഷ്ടപ്പെട്ടെന്നറിയുമ്പോള്‍ ഏറെ സന്തോഷം,''- വാക്കര്‍ പറഞ്ഞു.
ടോള്‍കീന്റെ രചനകളെ പറ്റിയും വാക്കര്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ രചനകളുടെ ആരാധകനാണ് താനെന്നും പറഞ്ഞു. ''നേരത്തെ വായിച്ചതുകൊണ്ട് ഓരോ തവണയും വളരെ എക്‌സൈറ്റഡായിട്ടാണ് കാത്തിരിക്കുക. ഞാന്‍ മാത്രമല്ല, 'ലോര്‍ഡ് ഓഫ് ദ റിങ്‌സ്' വായിച്ച ഏതൊരാളും എന്നെ പോലെ കാത്തിരുന്നിട്ടുണ്ടാവുമെന്ന് ഉറപ്പാണ്''-വാക്കര്‍ പറഞ്ഞു. സംഘട്ടനരംഗങ്ങളാണ് ഈ സീരിസിന്റെ പ്രത്യേകത. വാളുകള്‍ ഉപയോഗിച്ചാണ് വാക്കറിന്റെ എല്‍വ്‌സ് ഫൈറ്റ് ചെയ്യുക. ഓരോ രംഗങ്ങളും ആസ്വദിച്ചാണ് ചെയ്തിട്ടുള്ളതെന്നും വാക്കര്‍ പറയുന്നു.
Content Highlights: Benjamin Walker talks about the lord of the rings