ബിഗ് ബജറ്റ് സിനിമയിലൂടെ മടങ്ങിവരികയാണ് മലയാളത്തിന്റെ ബ്രൂസ് ലീ; ബാബു ആന്റണിയുടെ 10 ബെസ്റ്റ് റോളുകള്‍

തൊണ്ണൂറുകളില്‍ മലയാളസിനിമയിലേക്ക് പുതിയൊരു ആക്ഷന്‍ താരമെത്തി. അയാളുടെ കയ്യൊതുക്കം കണ്ട ആരാധകര്‍ അയാള്‍ക്കൊരു പേരുനല്‍കി, മലയാളത്തിന്റെ ബ്രൂസ് ലീ. കരാട്ടേ കിക്കുകള്‍ കൊണ്ടും അസാമാന്യമായ മെയ്വഴക്കംകൊണ്ടും ഞെട്ടിച്ച ബാബു ആന്റണി. വെള്ള വട്ടക്കഴുത്ത് ബനിയനും ഇന്‍സര്‍ട്ട് പാന്റും ധരിച്ച് കരാട്ടേ സ്റ്റെപ്പുകള്‍ വയ്ക്കുന്ന പ്രതിനായകനായി അയാള്‍ തന്റെ വരവറിയിച്ചു. ബാബു ആന്റണിയെപ്പോലെ സവിശേഷമായ ലുക്കുള്ള, വില്ലന്‍ വേഷംചെയ്യാന്‍ പറ്റിയ ഒരു യുവനടന്‍ അന്ന് മലയാളത്തില്‍ വേറെയുണ്ടായിരുന്നില്ല.
1995-ലാണ് ബാബു ആന്റണി 'സുല്‍ത്താന്‍' വേഷത്തിലെത്തിയ ചന്ത പ്രദര്‍ശനത്തിനെത്തിയത്. ബാബു ആന്റണിയും മോഹിനിയും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നരേന്ദ്രപ്രസാദ്, തിലകന്‍, അഗസ്റ്റിന്‍, ദേവന്‍ എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കള്‍. റോബിന്‍ തിരുമലയുടേതായിരുന്നു തിരക്കഥ. ഈ സിനിമയുടെ രണ്ടാം ഭാഗത്തിലൂടെ മടങ്ങിവരവിന് ഒരുങ്ങുകയാണ് പവര്‍സ്റ്റാര്‍ ബാബു ആന്റണി. ബാബു ആന്റണി തന്നെയാണ് രണ്ടാംഭാഗത്തിലേയും നായകന്‍. ബാബു ആന്റണിയുടെ മകനും വേദ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബിഗ് ബജറ്റ് ചിത്രമായാണ് ചന്ത2 ഒരുങ്ങുന്നത്.'' സംവിധായകന്‍ സുനില്‍ പറഞ്ഞു.
Content Highlights: Explore the iconic roles of Malayalam cinema`s Bruce Lee, Babu Antony. From villain to hero, relive his best performances.