അനുഷ്കയും പ്രിയങ്കാ ചോപ്രയും സെറ്റിൽ തർക്കിച്ചു, വിഷയം നടന്റെ സ്വഭാവം

അനുഷ്ക, പ്രിയങ്ക |  AFP
അനുഷ്ക, പ്രിയങ്ക | AFP

അനുഷ്ക ശർമയും പ്രിയങ്ക ചോപ്രയും ഒന്നിച്ച ബോളിവുഡ് ഫാമിലി റൊമാൻസ് ചിത്രമാണ് 'ദിൽ ധഡക്‌നേ ദോ'. 2015-ലാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ബോളിവുഡ് നടനെച്ചൊല്ലി ഇരുവരും തർക്കിച്ചിരുന്നു, ആ നടൻ മറ്റാരുമല്ല ദർശൻ കുമാറാണ്.

ദർശൻ കുമാറിനെപ്പറ്റി രണ്ട് നടിമാർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു. അനുഷ്ക മുമ്പ് എൻഎച്ച്10 എന്ന ചിത്രത്തിൽ ദർശനൊപ്പം അഭിനയിച്ചിട്ടുണ്ട്. പ്രിയങ്ക മേരി കോം എന്ന ചിത്രത്തിലും. സെറ്റിൽ ദർശനെക്കുറിച്ച് സംസാരം വന്നപ്പോൾ അദ്ദേഹത്തിൻ്റെ സ്വഭാവത്തെച്ചൊല്ലി ഇരുവരും തർക്കിക്കുകയായിരുന്നു. ദർശൻ പരുക്കൻ സ്വഭാവക്കാരനാണെന്ന് അനുഷ്ക വാദിച്ചു, അദ്ദേഹം നല്ലൊരു വ്യക്തിയാണെന്ന് പ്രിയങ്കയും.

ബോളിവുഡ് ബബിളിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ദർശൻ അതിനെപ്പറ്റി പറഞ്ഞതിങ്ങനെയാണ്. “അനുഷ്കയും പ്രിയങ്കയും അവരുടെ സിനിമയുടെ ഷൂട്ടിനിടയിൽ എന്നെക്കുറിച്ച് സംസാരിച്ചിരുന്നു. ദർശൻ വളരെ നല്ലവനും കഠിനാധ്വാനിയും നല്ലൊരു നടനുമാണെന്ന് പ്രിയങ്ക പറഞ്ഞു.  ഇയാളെക്കാൾ പരുക്കനായ ഒരാളെ ഞാൻ കണ്ടിട്ടില്ല എന്നായിരുന്നു അനുഷ്കയുടെ മറുപടി.

എന്നെച്ചൊല്ലി അവർ തർക്കിച്ചു. രണ്ടുപേർക്കൊപ്പം അഭിനയിച്ചപ്പോഴും ഞാൻ എൻ്റെ കഥാപാത്രത്തിലായിരുന്നു. അതിനിടെ അനുഷ്കയെ അഭിവാദ്യം ചെയ്തിരുന്നില്ല. ക്ലൈമാക്‌സിന് ശേഷംമാത്രമാണ് ഞാൻ അവരോട് സ്വയം പരിചയപ്പെടുത്തിയിരുന്നത്.”- ദർശൻ പറഞ്ഞു. അതേസമയം, അനുഷ്ക തന്റെ നിലപാടിൽ ഉറച്ചുനിന്നു.

എന്നാൽ, തന്റെ അപ്പോഴത്തെ മനോനില ജോലിയുടെ ഭാഗമായിരുന്നെന്നും അനുഷ്കയ്ക്ക് അതിനെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ലെന്നും ദർശൻ പറയുന്നു. “എനിക്ക് അഹങ്കാരമുണ്ടെന്ന് അവർ കരുതി, ഒരുപക്ഷേ അവൾ അങ്ങനെ ചിന്തിച്ചിരിക്കാം. 'ക്ലൈമാക്സിൽ ഇവന് ഞാൻ നല്ല ഇടി കൊടുക്കും' എന്ന് അവൾ തമാശയായി ആരോടോ പറഞ്ഞിരുന്നു.

പിന്നീട് ഡൽഹിയിൽ നടന്ന സിനിമയുടെ പ്രൊമോഷനിടെ ഞങ്ങൾ കണ്ടുമുട്ടി. അപ്പോൾ എന്നെപ്പറ്റിയുള്ള അവരുടെ ധാരണ മാറി. ആ സമയത്ത് കഥാപാത്രത്തിലായിരുന്നുവെന്ന് ഞാൻ അനുഷ്കയോട് വിശദീകരിച്ചു.“-ദർശൻ പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anushka Sharma and Priyanka Chopra had a disagreement about Darshan Kumaar`s personality during Dil Dhadakne Do shoot.