'ഗണപതി ബപ്പാ മോറിയ'; ബ്രാഡ്‌ലി കൂപ്പറുമൊന്നിച്ച സിനിമയിലെ നീക്കംചെയ്ത സീന്‍ പങ്കുവെച്ച് അനുപം ഖേര്‍

ഗണേശചതുര്‍ഥി ദിനമായ കഴിഞ്ഞദിവസം തന്റെ സിനിമയിലെ നീക്കം ചെയ്ത ചില ഭാഗങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ അനുപം ഖേര്‍. ബ്രാഡ്‌ലി കൂപ്പറുമൊന്നിച്ച് അഭിനയിച്ച് 2012 ല്‍ പുറത്തിറങ്ങിയ 'സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക്' എന്ന സിനിമയിലേതാണ് രംഗങ്ങള്‍. 'ഗണപതി ബപ്പാ മോറിയാ' എന്ന് ബ്രാഡ്‌ലി കൂപ്പര്‍ പറയുന്ന സീനാണ് അദ്ദേഹം പങ്കുവെച്ചത്.
വീഡിയോയില്‍, അനുപം ഖേറിന്റെ കഥാപാത്രമായ ക്ലിഫ് പട്ടേല്‍, ബ്രാഡ്ലിയുടെ കഥാപാത്രത്തിന് ഗണപതിയെക്കുറിച്ച് വിശദീകരിക്കുന്നത് കാണാം. 'ഗണപതി ബപ്പാ മോറിയ' എന്ന് കൂപ്പറിന്റെ കഥാപാത്രം ആവര്‍ത്തിച്ചപ്പോള്‍ ക്ലിഫ് അദ്ദേഹത്തെ പ്രശംസിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. 'ബ്രാഡ്ലി കൂപ്പര്‍ ഗണപതി ബാപ്പ മോറിയ എന്ന് പറഞ്ഞപ്പോള്‍! 'സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക്' എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കിയ രംഗം ഇതാ. ഇതില്‍ ഞാന്‍ ബ്രാഡ്‌ലി കൂപ്പറിനോട് ഗണപതിയുടെ അസാധാരണമായ കഥ വിവരിക്കുന്നു! ജയ് ഗണേഷ്! എന്നു കുറിച്ചാണ് അനുപം ഇത് പങ്കുവെച്ചത്.
'കൊള്ളാം ബ്രാഡ്ലി. അവസാനത്തെ വരി നന്നായി പറയാന്‍ ശ്രമിച്ചിട്ടുണ്ട്.' പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരു ആരാധകന്‍ പറഞ്ഞു. 'പക്ഷേ ഇത്രയും രസകരമായ ഒരു രംഗം എന്തിനാണ് ഒഴിവാക്കിയത്?' എന്നായിരുന്നു മറ്റൊരു കമന്റ്. 'ഓ, കൊള്ളാം! ഇത് രംഗങ്ങളില്‍ ഒന്നാകുമെന്ന് എനിക്ക് ഒരു സൂചനയും ഇല്ലായിരുന്നു' എന്നും 'സര്‍, നിങ്ങള്‍ ബ്രാഡ്ലി കൂപ്പറിന് എല്ലാ കാര്യങ്ങളും ഊര്‍ജ്ജസ്വലതയോടെ വിശദീകരിച്ചു കൊടുക്കുന്ന രീതി ഗംഭീരമാണ്' എന്നുമൊക്കെ കമന്റുകള്‍ ഉണ്ടായിരുന്നു.
സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക് (2012) ഡേവിഡ് ഒ റസ്സല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഒരു റൊമാന്റിക് കോമഡി-ഡ്രാമ സിനിമയാണ്. മാത്യു ക്വിക്കിന്റെ 2008-ല്‍ പുറത്തിറങ്ങിയ 'ദ സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക്' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ജെന്നിഫര്‍ ലോറന്‍സ്, റോബര്‍ട്ട് ഡി ചശൃീ, ജാക്കി വീവര്‍, ക്രിസ് ടക്കര്‍, ജോണ്‍ ഓര്‍ട്ടിസ്, ഷിയ വിഘാം, ജൂലിയ സ്‌റ്റൈല്‍സ് എന്നിവരും ഇതില്‍ അഭിനയിച്ചു.
അനുപം തന്നെ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച 'തന്‍വി ദി ഗ്രേറ്റ്' എന്ന ചിത്രത്തിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ജാക്കി ഷ്രോഫ്, ബോമന്‍ ഇറാനി, കരണ്‍ ടക്കര്‍, ഇയാന്‍ ഗ്ലെന്‍, പല്ലവി ജോഷി, അരവിന്ദ് സ്വാമി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന 'ദി ബംഗാള്‍ ഫയല്‍സ്' എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 5-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: anupam kher reveals a deleted scene from silver linings playbook where he teaches bradley cooper about lord ganesha.