സൈബര്‍ ബുള്ളിയിങ് ഒരുപാടായപ്പോള്‍ അത് ആത്മവിശ്വാസത്തെ ബാധിച്ചു; അനശ്വര രാജൻ

2018-ൽ 'ഉദാഹരണം സുജാതയിലൂടെ' മഞ്ജുവാരിയരുടെ മകളായെത്തിയ പതിനഞ്ചുവയസ്സുകാരി. 2024-ൽ 'നേരി'ലെ സാറായും 'അബ്രാഹാം ഓസ്ലറിലെ' സുജയായും അമ്പരിപ്പിക്കുന്ന അഭിനയം. വിമർശനങ്ങൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സന്തോഷത്തിലാണ് അനശ്വരയെന്ന ഇരുപത്തൊന്നുകാരി. ബോളിവുഡിലും കോളിവുഡിലും സാന്നിധ്യമറിയിച്ച അനിയത്തിയുടെ നേട്ടങ്ങൾക്കൊപ്പം ചേച്ചി ഐശ്വര്യയുമുണ്ട്.
സെെബർ ബുള്ളിയിങ്ങും സോഷ്യൽമീഡിയ വിവാദങ്ങളും ഏറെ തളർത്തിയോ?
അനശ്വര:വിമര്‍ശനം ഒരുപാടായപ്പോള്‍ തുടക്കത്തില്‍ ഞാന്‍ ഉള്‍വലിഞ്ഞുപോയി. ആത്മവിശ്വാസത്തെ ബാധിച്ചു. എല്ലാത്തിനോടും ദേഷ്യം, സങ്കടം ഒക്കെയായി. ആ സമയം വളരെ മോശമായിരുന്നു. പിന്നീട് ഇപ്പോഴാണ് വീണ്ടും നന്നായി സംസാരിക്കാന്‍ തുടങ്ങിയത്. ഇനിയും ആളുകള്‍ നല്ലതും മോശവും പറയും. പക്ഷേ, അതിലൊന്നും എനിക്ക് പരാതികളില്ല.
ഐശ്വര്യ: തണ്ണീര്‍മത്തന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ അനുവിന് നേരേ വിമര്‍ശനങ്ങളാണ്. ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞില്ലെങ്കില്‍ ജാഡ. ഐസോഗ്രഫി ഫോട്ടോ ഷൂട്ടും വിവാദമായി. പതിനഞ്ചാം വയസ്സില്‍ ഇത്രയും ബോള്‍ഡായി സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അവള്‍ പക്വതയോടുകൂടിയാണ് അന്ന് എല്ലാം കൈകാര്യം ചെയ്തത്.
(അഭിമുഖം പൂർണ്ണമായി വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയിൽ. ഓൺലെെൻ വഴി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക)