ക്ലാപ്പ് പുഷപ്പുകൾ മുതൽ റോവിങ് വരെ; ആലിയ ഭട്ടിന്റെ 'ആൽഫ' ട്രെയിനിങ്

'ആൽഫ' യുടെ റിലീസിന് തയ്യാറെടുക്കുകയാണ് ആലിയ ഭട്ട്. തന്റെ ആക്ഷൻ പായ്ക്കഡ് ലുക്കുകൊണ്ടും ഫിറ്റ്‌നസ് യാത്രകൊണ്ടും ആരാധകർക്ക് വലിയ പ്രചോദനമാവുകയാണ് താരമിപ്പോൾ. ആലിയയുടെ Alpha morning routine ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വർക്കൗട്ടിന്റെ ബിഹൈൻഡ് ദി സീൻ (Behind-the-scenes) വീഡിയോ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. സാധാരണ വർക്കൗട്ട് വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി, ഒരു ആക്ഷൻ സിനിമയ്ക്കക്കായി തയ്യാറെടുക്കുന്നതാണ് ആലിയയുടെ ട്രെയിനിങ്. വേഗത്തിൽ ഓടാനും, ഇടിക്കാനും, ഭാരമെടുക്കാനും, മുകളിലേക്ക് കയറാനും, കെൽപ്പുള്ള ഒരു അത്ലറ്റിക് ശരീരം ഉണ്ടാക്കിയെടുക്കുന്നതിനാണ് ഇത്തരം വ്യായാമമുറകൾ. ഫിറ്റായിരിക്കുന്നതിലുപരി, ശാരീരികമായി പൂർണ്ണ പ്രാപ്തിയുള്ളവരായി (Functionally fit) മാറുന്നതിനാണിത്.
ആലിയയുടെ ആൽഫ വർക്കൗട്ട്
1. ബാൻഡഡ് സ്ക്വാട്ട്സ് (Banded Squats)
ശരീരത്തിന് കുറുകെ റെസിസ്റ്റൻസ് ബാൻഡുകൾ ഘടിപ്പിച്ച്, അവ ഭാരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ആലിയ സ്ക്വാട്ടുകൾ ചെയ്യുന്നത് വീഡിയോയിൽ കാണാം. സാധാരണ സ്ക്വാട്ടുകളേക്കാൾ ഫലപ്രദമായി ഇത് ഗ്ലൂട്ടുകളെ (Glutes) ഉണർത്തുന്നു. കൂടാതെ തുടയിലെയും ഇടുപ്പിലെയും പേശികൾക്ക് കരുത്ത് നൽകും.
2. ബോക്സിങ് ഡ്രില്ലുകൾ (Boxing Drills)
വീഡിയോയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ആലിയ അതിവേഗത്തിൽ ബോക്സിങ് കോമ്പിനേഷനുകൾ പരിശീലിക്കുന്നതാണ്. ഇത് കൈകളും കണ്ണുകളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നു, ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു, കൂടാതെ ചടുലതയും വേഗതയും നൽകുന്നു. ധാരാളം കലോറിയും എരിച്ചുകളയാൻ സഹായിക്കും.
3. ക്ലാപ്പ് പുഷ്-അപ്പുകൾ (Clap Push-ups)
ശരീരഭാരം ഉപയോഗിച്ച് ചെയ്യുന്ന പുഷ്-അപ്പുകൾ മികച്ച വ്യായാമങ്ങളിലൊന്നാണ്. ഇതിന്റെ തീവ്രത കൂട്ടാനായി, കൈകൾ മുകളിലേക്ക് ഉയർത്തുമ്പോൾ തന്നെ കൈകൾ കൂട്ടിയടിക്കുന്നത് (Clap) ആലിയയുടെ വീഡിയോയിൽ കാണാം. ഇതിന് പരമാവധി ശക്തിയും വേഗതയും ആവശ്യമാണ്. നെഞ്ച്, തോളുകൾ, ട്രൈസെപ്സ് എന്നിവയ്ക്ക് കരുത്ത് നൽകാൻ സഹായിക്കുന്നു. ഇതിന് ഉപകരണങ്ങളൊന്നും ആവശ്യമില്ലാത്തതിനാൽ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.
4. കെറ്റിൽബെൽ സ്വിങ്സ് (Kettlebell Swings)
ചുറ്റും റെസിസ്റ്റൻസ് ബാൻഡുകൾ കെട്ടി, കെറ്റിൽബെൽ ഉപയോഗിച്ചുള്ള കഠിനമായ വ്യായാമവും ആലിയ ചെയ്യുന്നുണ്ട്. ഇത് ഇടുപ്പിന്റെ ചലനശേഷിയും ശരീരത്തിന്റെ ഘടനയും മെച്ചപ്പെടുത്തുന്നു.
5. ബാറ്റിൽ റോപ്സ് (Battle Ropes)
ഇതത്ര എളുപ്പമല്ല. ശക്തിയും കാർഡിയോയും ഒന്നിപ്പിക്കുന്ന ഒരു ഫുൾ ബോഡി വർക്കൗട്ടാണിത്.
6. ബാർബെൽ സ്ക്വാറ്റ്സ് (Barbell Squats)
കരുത്ത് വർദ്ധിപ്പിക്കുന്ന വ്യായാമങ്ങളിലൊന്നാണിത്. തുടയിലെയും കാലിലെയും പ്രധാന പേശികളെയാണ് ലക്ഷ്യം വെക്കുന്നത്. കൂടാതെ ശരീരഭാരത്തെ താങ്ങാൻ ഉദരഭാഗം സഹായിക്കുന്നതിനാൽ ഇത് കോർ സ്റ്റെബിലിറ്റി (Core stability) മെച്ചപ്പെടുത്തുന്നു.
7. ബോക്സ് ജമ്പുകൾ (Box Jumps)
ശരീരത്തിന്റെ ചലനത്തിലും ശാരീരിക ഘടനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അഡ്വാൻസ്ഡ് പ്ലയോമെട്രിക് (Plyometric) വ്യായാമമാണിത്.
8. റോവിങ് മെഷീൻ (Rowing Machine)
ഓട്ടത്തിൽ നിന്ന് വ്യത്യസ്തമായി, സന്ധികൾക്ക് വലിയ ആയാസം നൽകാതെ തന്നെ തീവ്രതയേറിയ വർക്കൗട്ട് നൽകാൻ റോവിങ്ങിന് സാധിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Functional training focus for action-heavy roles, Detailed breakdown of 8 core exercises including boxing and plyometrics, Emphasizes strength, agility, and core stability over weight loss, Insights into preparation for the 2026 release of Alpha