അക്ഷയ് കുമാറിന്റെ അനന്തരവൾ ബോളിവുഡിലേക്ക്; ബിഗ്ബിയുടെ പേരക്കുട്ടി നായകന്‍ ?

സിമർ ഭാട്ടിയ, അഗസ്ത്യ നന്ദ/Instagram
സിമർ ഭാട്ടിയ, അഗസ്ത്യ നന്ദ/Instagram

ബോളിവുഡിലെ കുടുംബാധിപത്യം ഏറെനാളായി ചര്‍ച്ച  ചെയ്യപ്പെടുന്ന വിഷയമാണ്. പുറത്തു നിന്നുള്ളവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും താരപുത്രന്മാരും താരപുത്രിമാരും അവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്നും പറയപ്പെടുന്നു. മുഖ്യധാരാ പ്രൊഡക്ഷന്‍ ഹൗസുകളൊക്കെ കുടുംബാധിപത്യത്തിന് കൂട്ടുനില്‍ക്കുകയാണ്. 

2025 നെപ്പോകിഡ്‌സിന്റെ വര്‍ഷമാണ് ബോളിവുഡില്‍. ഖുശി കപൂറിനും ഇബ്രാഹിം അലി ഖാനും ജുനൈദ് ഖാനും വീര്‍ പഹരിയയും ആര്യമാന്‍ ഡിയോളും രാഷ തഡാനിയും ഈ വര്‍ഷം അരങ്ങേറ്റം നടത്തി. അക്കൂട്ടത്തിലെ പുതിയ പേരാണ് സിമര്‍ ഭാട്ടിയ.

നടന്‍ അക്ഷയ് കുമാറിന്റെ സഹോദരി അല്‍ക്ക ഭാട്ടിയയുടെ മകളാണ് സിമര്‍. അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടാണ് സിമര്‍ സിനിമയില്‍ ഭാഗ്യ പരീക്ഷണത്തിനെത്തുന്നത്. 

പരംവീര്‍ ചക്ര ജേതാവായ അരുണ്‍ ഖേത്രപാലിന്റെ ബയോപിക്കിലാണ് സിമര്‍ അരങ്ങേറ്റം നടത്തുന്നത്. 'ഇക്കിസ്' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അമിതാഭ് ബച്ചന്റെ പേരക്കുട്ടിയായ അഗസ്ത്യ നന്ദയ്ക്കൊപ്പമാണ് അരങ്ങേറ്റം. ശ്രീരാം രാഘവനാണ് സംവിധാനം. 

Content Highlights: akshay kumars niece simar bhatia to debute in bollywood with agastya nanda