ഐശ്വര്യറായ് രാത്രിയില്‍ സല്‍മാന്‍ ഖാനെ വീട്ടില്‍ കയറ്റിയില്ല, കെട്ടിടത്തില്‍ നിന്ന് ചാടുമെന്ന് താരം

ബോളിവുഡില്‍ ഒരുകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രണയ ജോടികളായിരുന്നു ഐശ്വശ്യ റായിയും സല്‍മാന്‍ ഖാനും. 1999-ലിറങ്ങിയ 'ഹം ദില്‍ കേ ചുകേ സനം' എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. പാകിസ്താനി അമേരിക്കന്‍ നടിയും എഴുത്തുകാരിയുമായ സോമി അലിയുമായി സല്‍മാന്‍ പ്രണയജീവിതം നയിക്കുന്നതിനിടെയാണ് ഇരുവര്‍ക്കുമിടയിലേക്ക് ഐശ്വര്യയുടെ കടന്നുവരവ്.
സോമിയും സല്‍മാനും താമസിച്ചിരുന്ന കെട്ടിടത്തിലെ ജിമ്മില്‍ ഐശ്വര്യ ആ സമയത്ത് വരാന്‍ തുടങ്ങി. അവിടുത്തെ ജോലിക്കാരില്‍ നിന്നും സോമിക്ക് പല വിവരങ്ങളും കിട്ടുന്നുണ്ടായിരുന്നു. ഒടുവില്‍ സാഹചര്യം മനസ്സിലാക്കിയ സോമി സല്‍മാനുമായുള്ള ബന്ധം അവസാനിപ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു. ഐശ്വര്യക്ക് ആഡംബര സമ്മാനങ്ങള്‍ നല്‍കി സല്‍മാന്‍ പുതിയ ബന്ധവുമായി മുന്നോട്ടുപോയി. എന്നാല്‍ ഐശ്വര്യയും സല്‍മാനും തമ്മിലുള്ള ബന്ധം അധികകാലം നീണ്ടുനിന്നില്ല. വിവാദങ്ങള്‍ നിറഞ്ഞ പ്രണയകാലത്തിനിടെ പലതവണ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞു.
2001-ല്‍ സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും തമ്മില്‍ വലിയൊരു തര്‍ക്കം നടന്നിരുന്നു. ഐശ്വര്യ തന്റെ ഗോരഖ് ഹില്‍ ടവറിലെ വീട്ടിലേക്ക് നടനെ കയറ്റാത്തതിനെച്ചൊല്ലിയായിരുന്നു ഇത്. സല്‍മാന്‍ വാതിലില്‍ മുട്ടുകയും 17-ാം നില കെട്ടിടത്തില്‍ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ മൂന്നുമണിക്ക് ഐശ്വര്യ സല്‍മാനെ തന്റെ വീട്ടില്‍ കയറാന്‍ അനുവദിച്ചതോടെയാണ് വഴക്ക് അവസാനിച്ചത്. ഇക്കാര്യം പിന്നീട് സല്‍മാന്‍ തുറന്നുസമ്മതിച്ചിരുന്നു. ഇരുവരുടെയും ബന്ധത്തില്‍ അപ്പോഴേക്കും പലതും വിള്ളലുകള്‍ വീഴ്ത്തിയിരുന്നു.
ആരാധകര്‍ക്ക് വലിയ ഞെട്ടലായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍. പിന്നാലെ ഇരുവരും പരസ്പരം പഴിചാരി. പക്ഷേ, നഷ്ടങ്ങളേറെയും ഏല്‍ക്കേണ്ടിവന്നത് ഐശ്വര്യക്കാണ്. സല്‍മാനുമായി പിണങ്ങിയതിനു പിന്നാലെ തുടര്‍ച്ചയായി അഞ്ചു സിനിമകള്‍ ഐശ്വര്യക്ക് നഷ്ടമായി. ഇതവരെ വേദനിപ്പിച്ചു. ഒരു അഭിമുഖത്തില്‍ ഇതിനെപ്പറ്റി ഐശ്വര്യ തുറന്നുപറഞ്ഞിട്ടുണ്ട്.
ഐശ്വര്യയെ ഒഴിവാക്കിയ അഞ്ച് ചിത്രങ്ങളില്‍ 'വീര്‍ സാറ', 'ചല്‍തേ ചല്‍തേ', 'പഹേലി', 'മുന്നാഭായ് എംബിബിഎസ്', 'മേം ഹൂ നാ' എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ മുന്നാഭായ് എംബിബിഎസ് ഒഴികെ, മറ്റ് നാല് ചിത്രങ്ങളില്‍ ഷാരൂഖ് ഖാനൊപ്പമായിരുന്നു ഐശ്വര്യ അഭിനയിക്കേണ്ടിയിരുന്നത്. 'ചല്‍തേ ചല്‍തേ'യുടെ ചിത്രീകരണം തുടങ്ങുന്ന സമയത്ത് ചിത്രത്തിന്റെ സെറ്റില്‍ വന്ന് സല്‍മാന്‍ പ്രശ്‌നമുണ്ടാക്കി. ഷാരൂഖ് ഖാനുമായി ഐശ്വര്യ അടുക്കുമെന്ന ഭയത്തിലായിരുന്നു ഇത്. പ്രശ്‌നത്തെത്തുടര്‍ന്ന് ഷൂട്ടിങ് പോലും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഇതോടെ സിനിമയില്‍ നിന്ന് ഐശ്വര്യയെ ഒഴിവാക്കി. പിന്നാലെ, മറ്റ് നാലു സിനിമകളില്‍ നിന്നും.
എന്നാല്‍ ഇതിനൊന്നും അധികം പ്രാധാന്യം നല്‍കാതെ തന്റെ ജീവിതത്തിനും കരിയറിനും പ്രാധാന്യം നല്‍കി ഐശ്വര്യ വിജയകരമായിത്തന്നെ മുന്നോട്ടുപോയി.
Content Highlights: aishwarya rai did not allow salman khan to enter her home