'ഈ പറക്കുംതളിക'യില്‍ നായികയായതുകൊണ്ടാണ് ഇന്നും ആളുകളെന്നെ തിരിച്ചറിയുന്നത്: നിത്യാ ദാസ്

#സൂരജ് സുകുമാരന്‍
അന്നും ഇന്നും: നിത്യാ ദാസും മകള്‍ നൈനയും / ഫോട്ടോ: എന്‍.എം.പ്രദീപ്‌
അന്നും ഇന്നും: നിത്യാ ദാസും മകള്‍ നൈനയും / ഫോട്ടോ: എന്‍.എം.പ്രദീപ്‌

പുതുകാലത്തിന്റെ വൈബിനനുസരിച്ച് മകള്‍ നൈനയ്ക്കും മകന്‍ നമനുമൊപ്പം നിത്യയും അടിച്ചുപൊളിക്കുകയാണ്. സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷവും അമ്മജീവിതത്തിന്റെ മധുരവുമെല്ലാം പങ്കുവെച്ച് അവര്‍ സംസാരിച്ചുതുടങ്ങി

വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അമ്മയെപ്പോലെ മകള്‍ക്കും അഭിനയത്തോട് താത്പര്യമുണ്ടോ?
നിത്യ: വിവാഹത്തിനുശേഷം ചില അവസരങ്ങളൊക്കെ വന്നിരുന്നു. എന്നാല്‍, മനസ്സിനിണങ്ങിയ നല്ല സിനിമ വന്നില്ല. സണ്‍ ടിവിയില്‍ തമിഴ് സീരിയലില്‍ പത്തുവര്‍ഷത്തോളം അഭിനയിച്ചു. സിനിമയില്‍നിന്ന് മാറിനില്‍ക്കണമെന്ന് തീരുമാനിച്ചിരുന്നില്ല. വീണ്ടും അഭിനയിക്കണമെന്ന് വിവാഹശേഷം തോന്നിയിട്ടുമുണ്ട്. എന്നാല്‍, കുടുംബം, കുട്ടികള്‍ അങ്ങനെ ഉത്തരവാദിത്വങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നു. അപ്പോഴും നല്ല വേഷങ്ങള്‍ എന്നെ തേടിവന്നിരുന്നു.

പതിനഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും നായികയായി 'പള്ളിമണി' എന്ന സിനിമയില്‍ അഭിനയിച്ചു. അദ്ഭുതം തോന്നുന്നുണ്ട്. കാരണം, എനിക്ക് സിനിമയില്‍നിന്ന് പുറത്തുപോയതായി തോന്നിയിട്ടില്ല. സോഷ്യല്‍ മീഡിയയൊക്കെ ഉള്ളതുകൊണ്ടാകാം. അന്ന്-ഇന്ന് എന്നൊന്നുമുള്ള വ്യത്യാസം തോന്നിയിട്ടില്ല. എല്ലാവരും എന്നെ തിരിച്ചറിയുന്നുണ്ട്. 'ഈ പറക്കും തളിക' പോലൊരു സിനിമയില്‍ നായികയായതുകൊണ്ടാണ്. മിനി സ്‌ക്രീനില്‍ എപ്പോള്‍ പ്രദര്‍ശിപ്പിച്ചാലും ഇന്നും ആ സിനിമ കാണാന്‍ ആളുണ്ട്. ജനറേഷന്‍ ഗ്യാപ്പില്ലാതെ പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്നുണ്ട്. അതൊരു വലിയ ഭാഗ്യമാണ്. 

നൈന: എനിക്ക് ഇപ്പോള്‍ അഭിനയതാത്പര്യമില്ല. പത്താം ക്ലാസ് കഴിഞ്ഞു. പഠിപ്പിനുതന്നെയാണ് നിലവില്‍ പ്രാധാന്യം നല്‍കുന്നത്. പിന്നെ, വെസ്റ്റേണ്‍ ഡാന്‍സിനോടും ഇഷ്ടമുണ്ട്. കുറച്ചധികം കാര്യങ്ങള്‍ ആ മേഖലയില്‍ ചെയ്യണമെന്നുമുണ്ട്.

(നിത്യാ ദാസുമായുള്ള അഭിമുഖം പൂര്‍ണമായി വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
 

Content Highlights: actor nithya das talks about cinema and motherhood