മികച്ച നടന്‍, നടി, സംവിധായകന്‍, ജനപ്രിയചിത്രം; 9 ദേശീയ അവാര്‍ഡുകള്‍ മലയാളം വാരിക്കൂട്ടിയ വര്‍ഷം

ഇന്ത്യന്‍ സിനിമയില്‍ ഒരു നോര്‍ത്തിന്ത്യന്‍ ലോബി ഉണ്ടെന്നത് പൊതുധാരണയാണ്. പലപ്പോഴും അര്‍ഹതയുള്ളവര്‍ക്ക് കിട്ടാതെ അവാര്‍ഡുകള്‍ താരപ്രഭയുള്ളവരെ തേടിപ്പോയിട്ടുണ്ട്. നഷ്ടക്കണക്ക് കൂടുതലും തെന്നിന്ത്യന്‍ സിനിമയ്ക്കാണ് താനും. അതൊക്കെ ഈ ലോബി കാരണമാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ എല്ലാ ലോബികളെയും നിഷ്പ്രഭമാക്കി മലയാള സിനിമ നാഷണല്‍ ഫിലിം അവാര്‍ഡ്സ് അടക്കിവാണ ഒരു വര്‍ഷമുണ്ട്. പ്രധാനപ്പെട്ട അവാര്‍ഡുകളെല്ലാം അക്കുറി മലയാളം നേടി.
മികച്ച നടന്‍, നടി, സംവിധായകന്‍, ജനപ്രിയചിത്രം, കുടുംബചിത്രം, സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രം, ഗായകന്‍, സംഗീതം, സിനിമറ്റോഗ്രഫി എന്നിങ്ങനെ പോകുന്നു മലയാളത്തിന്റെ നേട്ടങ്ങള്‍. 1993-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിലാണ് മുഖ്യ നേട്ടങ്ങളെല്ലാം മലയാളസിനിമയ്ക്ക് കിട്ടിയത്.
'പൊന്തന്‍മാട'യാണ് മലയാളസിനിമയെ അവാര്‍ഡ് പട്ടികയില്‍ മുന്നിലെത്തിച്ചത്. ആ വര്‍ഷം ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ നേടിയ ചിത്രവും 'പൊന്തന്‍മാട' തന്നെ. മമ്മൂട്ടി മികച്ച നടനായതും ടി.വി ചന്ദ്രന്‍ മികച്ച സംവിധായകനായതും ജോണ്‍സണ്‍ മികച്ച സംഗീത സംവിധായകനായതും ഈ ചിത്രത്തിലൂടെയാണ്. ക്യാമറാമാന്‍ വേണുവും പ്രസാദ് ഫിലിം ലാബും ചിത്രത്തിന് മികച്ച സിനിമറ്റോഗ്രഫിക്കുള്ള പുരസ്‌കാരം പങ്കിട്ടു.
മലയാളസിനിമയിലെ എക്കാലത്തെയും ക്ലാസിക്കായ 'മണിച്ചിത്രത്താഴും' രണ്ട് അവാര്‍ഡുകള്‍ നേടി. ശോഭന മികച്ച നടിയായപ്പോള്‍, സിനിമ ജനപ്രിയ ചിത്രത്തിനുള്ള ബഹുമതി നേടി. സിബി മലയില്‍ സംവിധാനം ചെയ്ത 'ആകാശദൂത്' മികച്ച കുടുംബചിത്രമായപ്പോള്‍ ശശി ശങ്കറിന്റെ 'നാരായം' മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമായി.
Content Highlights: in 1993 malayalam cinema won 9 national awards