ആശ്വാസമഴ ഇടയ്ക്കിടെ പെയ്യുന്നുണ്ടെങ്കിലും കേരളത്തില്‍ ചൂടിന് ഒരു കുറവുമില്ല. ഒന്നും രണ്ടും ഡിഗ്രി ചൂടാണ് പൊടുന്നനെ കൂടുന്നത്. മാര്‍ച്ച് മാസത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ വേനലവധി എങ്ങനെയാകുമെന്ന ആശങ്കയിലാണ് ഏവരും. ചൂട് മാത്രമല്ല അള്‍ട്രാവയലറ്റ് രശ്മികളും അളവില്‍ കൂടുന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.
ഏഴ് ജില്ലകളിലാണ് അള്‍ട്രാവയലറ്റ് രശ്മികള്‍ ക്രമാതീതമായി വര്‍ധിച്ചത്. അത്യന്തം അപകടനിലയിലാണ് കൊല്ലവും ഇടുക്കിയും. രണ്ടിടത്തും യുവി ഇന്‍ഡക്‌സില്‍ 10 മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇന്‍ഡക്‌സില്‍ 8 -10 രേഖപ്പെടുത്തിയ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.
യുവി റേഡിയേഷന്‍ മനുഷ്യന്റെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നതാണ്. കണ്ണിന്റെ ആരോഗ്യത്തെയും യുവി കിരണങ്ങള്‍ തകരാറിലാക്കും. ലെന്‍സിന്റെ സുതാര്യത നാസ്തമാകുന്നുന്ന തിമിരം എന്ന രോഗത്തിലേക്ക് ഇത് കൊണ്ടെത്തിച്ചേക്കാം. തിമിരം യഥാസമയം ചികില്‍സിച്ചില്ലെങ്കില്‍ അന്ധതയിലേക്ക് നയിക്കും.
മെലാനോമ എന്ന സ്‌കിന്‍ കാന്‍സറാണ് യുവി റേഡിയേഷന്റെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതം. കുട്ടികളിലാണ് യുവി കിരണങ്ങള്‍ മെലനോമയുണ്ടാക്കാന്‍ സാധ്യത കൂടുതല്‍. യുവി കിരണങ്ങള്‍ പതിക്കുന്നത് ചുളുവുകളും അടയാളങ്ങളും വന്ന് ത്വക്കിന് പെട്ടെന്ന് പ്രായം ബാധിക്കാനും ഇടയാക്കും.
കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിട്ടി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും ഇടയില്‍ സൂര്യപ്രകാശം പതിക്കാതെ നോക്കണം. സണ്‍ഗ്ലാസ്സുകള്‍ ഫാഷന്‍ മാത്രമല്ല സംരക്ഷണം കൂടിയാണ്. അത് ശീലമാക്കി കണ്ണിനെ കാക്കാം. എസ്.പി.എഫ് 50 ഉള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്. ധാരാളം വെള്ളം കുടിക്കുകയാണ് മറ്റൊരു പ്രതിരോധം.
Content Highlights: dangerous uv radiation in kerala
Published: 17 Mar 2025, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented