
മഴക്കാലം തുടങ്ങിക്കഴിഞ്ഞു. കര്‍ക്കടകത്തിലെ ആരോഗ്യസംരക്ഷണത്തിനായി തയ്യാറെടുക്കുകയാണ് മലയാളികള്‍. എന്നാല്‍ ദേഹരക്ഷയുടെ പേരില്‍ കഴിക്കുന്ന ആഹാരങ്ങള്‍ പലപ്പോഴും ശരീരത്തിന് ശിക്ഷയായി മാറുന്നതാണ് കണ്ടുവരുന്നത്. ആരോഗ്യരക്ഷയ്ക്ക് മികച്ചതാണ് എന്ന് തെറ്റിദ്ധരിച്ച് കണ്ണില്‍ കണ്ടതെല്ലാം കഴിക്കുന്നത് തടികേടാക്കുമെന്ന് മനസ്സിലാക്കണം.
മഴക്കാലം ആരംഭിക്കുമ്പോഴേ ദേഹരക്ഷയ്ക്കായി ഒരുങ്ങേണ്ടതില്ല. മഴ കനത്തുതുടങ്ങി തണുപ്പും വിശപ്പും നല്ലവണ്ണം വര്‍ധിച്ചിരിക്കുമ്പോള്‍ വേണം കര്‍ക്കടകചര്യകള്‍ തുടങ്ങാന്‍.
ആഹാരം, ആരോഗ്യം
തലയിലും ദേഹത്തും എണ്ണപുരട്ടിക്കുളിക്കു, സൂപ്പ് സേവിക്കുക, ഞവരയരികൊണ്ടോ മറ്റ് ധാന്യങ്ങള്‍കൊണ്ടോ തയ്യാറാക്കിയ ഔഷധക്കഞ്ഞി കുടിക്കുക തുടങ്ങി ശരീരബലത്തെയും ദഹനശക്തിയെയും വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണ് കര്‍ക്കടകത്തിലെ ദേഹരക്ഷയില്‍ ഉചിതം.
* എളുപ്പം ദഹിക്കുന്ന ആഹാരങ്ങളാണ് ഈ കാലത്ത് കഴിക്കേണ്ടത്.
* ആഹാരം അമിതമായി കഴിക്കരുത്. അരവയര്‍ നിറയുന്നത്രയും മതി.
* ചുക്ക്, ചിറ്റമൃത് ഇവയിട്ട വെന്ത വെള്ളം ഇളംചൂടോടെ കുടിക്കാം.
* വെളുത്തുള്ളി ചവച്ചിറക്കുന്നതും ചുവന്നുള്ളി വറുത്തുകഴിക്കുന്നതും കഫം പുറത്തുപോകാന്‍ സഹായിക്കും.
* ജലദോഷം, കഫക്കെട്ട് എന്നിവയുള്ളപ്പോള്‍ തക്കാളി, തൈര്, മീന്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
* ആഹാരത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ മിതമായിമാത്രമേ ചേര്‍ക്കാവൂ.
* തണുത്ത വെള്ളം, തൈര്, അമിതമധുരമുള്ളതും എണ്ണയില്‍ പൊരിച്ചതുമായ ആഹാരം എന്നിവ ഒഴിവാക്കണം.

പകലുറങ്ങരുത്
ഉറക്കമിളയ്ക്കരുത്
ആഹാരത്തോടൊപ്പം ജീവിതശൈലിയിലും പോസിറ്റീവായ മാറ്റങ്ങള്‍ കര്‍ക്കടകത്തില്‍ ആരംഭിക്കാം. പകല്‍ കിടന്നുറങ്ങുന്നത് നല്ലതല്ല. അമിതമായി വ്യായാമം ചെയ്യുന്നതും ഒഴിവാക്കണം.
* രാത്രി ഏറെ വൈകി ആഹാരം കഴിക്കുന്ന ശീലം വേണ്ട.
* ഉറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുന്‍പെങ്കിലും രാത്രിഭക്ഷണം കഴിച്ചിരിക്കണം.
* സ്വന്തം ശരീരബലത്തില്‍ കൂടുതലുള്ള അധ്വാനം മഴക്കാലത്ത് ഒഴിവാക്കണം.
ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന മഴക്കാലത്തെ ആരോഗ്യസംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. പക്ഷേ അത്, ഓരോരുത്തരുടേയും ശാരീരകസവിശേഷതകള്‍ അടിസ്ഥാനമാക്കിചെയ്യണമെന്നുമാത്രം.
Content Highlights: ayurvedic treatment in monsoon
Published: 03 Jul 2023, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented