
ക്രിസ്മസ് കെങ്കേമമാക്കാന്‍ രുചിയേറും വട്ടയപ്പം-ചിക്കന്‍ വിന്താലൂ കോമ്പോ
വട്ടയപ്പം
ചേരുവകള്‍
അരിപ്പൊടി: ഒരു കപ്പ്
വെള്ളത്തില്‍ കുതിര്‍ത്ത അവല്: അരക്കപ്പ്
തേങ്ങ ചിരകിയത്: ഒരു മുറി
പഞ്ചസാര: രണ്ട് ടീസ്പൂണ്‍
യീസ്റ്റ്: അര ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
ഏലയ്ക്ക: മൂന്നെണ്ണം
കശുവണ്ടി: എട്ടെണ്ണം
ഉണക്കമുന്തിരി: എട്ടെണ്ണം
തയ്യാറാക്കുന്ന വിധം
അരിപ്പൊടി, തേങ്ങ, കുതിര്‍ത്തുവെച്ച അവല്, യീസ്റ്റ്, പഞ്ചസാര, ഏലയ്ക്ക, പാകത്തിന് ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് ദോശമാവ് പരുവത്തില്‍ അരയ്ക്കുക. രണ്ട് മണിക്കൂര്‍ മാവ് പുളിക്കാനായി മാറ്റിവെക്കുക. ഒരു സ്റ്റീല്‍ പാത്രത്തില്‍ എണ്ണ തടവി മാവ് ഒഴിക്കുക. മുകളില്‍ കശുവണ്ടിയും ഉണക്കമുന്തിരിയും നിരത്തുക. ഇനി ആവിയില്‍ വേവിക്കുക. എരിവുള്ള ചിക്കന്‍ വിന്താലുവിനൊപ്പം വിളമ്പാം.
ചിക്കന്‍ വിന്താലു
ചേരുവകള്‍
ചിക്കന്‍: അരക്കിലോ
കാശ്മീരി മുളകുപൊടി: രണ്ട് ടീസ്പൂണ്‍
പട്ട: രണ്ട് കഷണങ്ങള്‍
ഗ്രാമ്പൂ: നാലെണ്ണം
ഏലയ്ക്ക: മൂന്നെണ്ണം
ജീരകം: കാല് ടീസ്പൂണ്‍
കുരുമുളക്: ഒരു ടീസ്പൂണ്‍
മല്ലി: ഒരു ടീസ്പൂണ്‍
പുളി: ചെറിയ നെല്ലിക്കാ വലിപ്പത്തില്‍
വെളുത്തുള്ളി: എട്ട് അല്ലി
ഇഞ്ചി: വലിയ കഷണം
സവാള: ഒരെണ്ണം
വെളിച്ചെണ്ണ: രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
വിനാഗിരി: 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കാശ്മീരി മുളകുപൊടിയും പത്ത് മിനിറ്റ് കുതിര്‍ക്കുക. പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ചെറിയ ജീരകം, കുരുമുളക്, മല്ലി, പുളി, വെളുത്തുള്ളി, ഇഞ്ചി, കുതിര്‍ത്തുവെച്ച കാശ്മീരി മുളക് എന്നിവ അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് പോലെ അരയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ചെറുതാക്കി നുറുക്കിയ സവാള ചേര്‍ക്കുക. വഴറ്റിയ ശേഷം അരപ്പ് ചേര്‍ക്കുക. മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കുക. ഇനി വിനാഗിരി ചേര്‍ക്കാം. ശേഷം ചിക്കനും അല്പം വെള്ളവും ചേര്‍ത്ത് മൂടിവെച്ച് വേവിക്കാം. പാകമാവുമ്പോള്‍ വാങ്ങി വിളമ്പാം.
Content Highlights: vattayappam and chicken vindaloo recipe
Published: 24 Dec 2024, 02:26 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented