150 വർഷം പഴക്കമുള്ള ഗുജറാത്തിലെ സ്തംഭേശ്വർ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്. ഇതിനൊരു കാരണമുണ്ട്, ഗയാബ് മന്ദിർ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം, ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകും. പ്രകൃതിയുടെ മാന്ത്രികത ഒളിപ്പിച്ചുവെച്ച ഈ ശിവക്ഷേത്രം ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ കവി കംബോയ് എന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
സ്തംഭേശ്വർ മഹാദേവ് ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും സവിശേഷമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ഇതിനുപിന്നിൽ നിരവധി കഥകളും പ്രചരിക്കുന്നുണ്ട്. കുറച്ച് സമയത്തേക്ക് അപ്രത്യക്ഷമാവുകയും പിന്നീട് പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അറബിക്കടലിന്റെയും കംബത്ത് ഉൾക്കടലിന്റെയും തീരത്താണ്.
ഇവിടെ, വേലിയേറ്റം കാരണം ജലനിരപ്പ് ഉയരുകയും താഴുകയും ചെയ്യുന്നു. വേലിയേറ്റം വരുമ്പോൾ, ക്ഷേത്രം പൂർണ്ണമായും വെള്ളത്താൽ മൂടുകയും, വെള്ളം കുറയുമ്പോൾ ക്ഷേത്രം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എല്ലാ ദിവസവും രണ്ടു തവണ ഈ പ്രതിഭാസം ആവർത്തിക്കപ്പെടും. ഈസമയത്ത് ക്ഷേത്രത്തിലെ ശ്രീകോവിൽ പൂർണ്ണമായും കടൽവെള്ളത്തിനടിയിലാകുകയും ക്ഷേത്രത്തിൻ്റെ മുകൾ ഭാഗം മാത്രം വെള്ളത്തിന് മുകളിൽ നിലനിൽക്കുകയും ചെയ്യുന്നു. കംബത്ത് ഉൾക്കടലിലാണ് ഈ പ്രഭാവം കൂടുതലും ദൃശ്യമാകുന്നത്.
എന്നാൽ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു പ്രകൃതി പ്രതിഭാസമല്ല, മറിച്ച് കടലിലെ തിരമാലകൾ ശിവലിംഗത്തെ മൂടുന്നത്, ജലാഭിഷേകമാണെന്നാണ് വിശ്വാസം. താരകാസുരനെ വധിച്ചതിന് ശേഷം കാർത്തികേയൻ ഇവിടെ ശിവലിംഗം സ്ഥാപിച്ചുവെന്നും ഐതിഹ്യമുണ്ട്.
അതിരാവിലെയുളള വേലിയിറക്കസമയങ്ങളിൽ, ക്ഷേത്രം പൂർണ്ണമായും പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ് ഭക്തർക്ക് ക്ഷേത്രം ദർശിക്കാൻ അനുമതിയുള്ളൂ. ദൂരസ്ഥലങ്ങളിൽ നിന്നുപോലും ക്ഷേത്രദർശനത്തിനായി ഇവിടെ നിരവധിപേർ എത്താറുണ്ട്. മാത്രമല്ല, പ്രകൃതിയുടെ ഈ അദ്ഭുതം നേരിട്ട് കണ്ട് ആസ്വദിക്കാനും ആളുകളെത്തുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the 150-year-old Stambheshwar Mahadev Temple in Gujarat, known as `Gayab Mandir,` which mysteriously disappears twice daily with the tides.
Published: 10 Oct 2025, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented