
പ്രതീക്ഷകളുടെ മറ്റൊരു പുതുവര്‍ഷം കൂടി എത്തുകയായി. സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന് വിനോദസഞ്ചാരം അവിഭാജ്യഘടകമാണെന്നതില്‍ തര്‍ക്കമില്ല. പുതിയകാലത്ത് യാത്രകളിലും മാറ്റം വന്നിരിക്കുന്നു. അതിലൊന്നാണ് സ്ലീപ് ടൂറിസം. തിരക്കുകളില്‍നിന്നും ഒഴിഞ്ഞ് ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഉറങ്ങാനാണ് പലരം ഇഷ്ടപ്പെടുന്നതത്രെ. മികച്ച സ്ലീപിങ് ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് സഞ്ചാരികള്‍ എത്തുകയായി. നോര്‍ത്ത് ഈസ്റ്റിലെ സുന്ദരമായ സ്ലീപിങ് ഡെസ്റ്റിനേഷന്‍സുകള്‍ നിങ്ങളെ കാത്തിരിക്കുന്നു.
1. മൗലിന്നോങ്
മേഘാലയുടെ തെക്കന്‍ മലനിരകളിലെ പ്രകൃതിരമണീയമായ പ്രദേശമാണ് മൗലിന്നോങ്. 'ഏഷ്യയിലെ ഏറ്റവും വൃത്തിയേറിയ
വില്ലേജ്' എന്ന ബഹുമതി കൂടിയുണ്ട് മൗലിന്നോങ്ങിന്. തെളിനീരരുവികളും ശുദ്ധമായ വായുവും നിത്യഹരിതവനങ്ങളും നിറഞ്ഞ
ഈ ഭൂപ്രദേശത്തെത്തിയാല്‍ സഞ്ചാരികള്‍ സ്വയം മറക്കുന്നു. ഇവിടത്തെ പ്രധാനാകര്‍ഷണം മരവേരുകള്‍ക്കൊണ്ട് നിര്‍മ്മിച്ച
നോഹ്വെറ്റ് ലിവിംഗ് റൂട്ട് ബ്രിഡ്ജാണ്. ചെറു അരുവികള്‍ക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലം ഖാസി പരമ്പരാഗത
വാസ്തുവിദ്യയുടെ സുന്ദരമാതൃകയാണ്. മൗലിന്നോങ്ങിലെ മറ്റൊരു ആകര്‍ഷണമാണ് നൂറുവര്‍ഷം പഴക്കമുള്ള
ചര്‍ച്ച് ഓഫ് എപ്പിഫാനി. പൂന്തോട്ടങ്ങള്‍ക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ഈ ക്രിസ്ത്യന്‍ ദേവാലയത്തിലേക്ക് ചെത്തിമിനുക്കിയ
കല്ലുകള്‍ പാകിയ പാത താണ്ടി വേണം എത്താന്‍.
Contact:
Directorate of Tourism
3rd Secretariat Nokrek Building,
Lower Lachumiere, Shillong 793001,
Meghalaya, India
Phone No : +91 76400 03050.
Tourism Officer Contact No :
+91 9863026858
E-mail : info@meghalayatourism.in

b. Pynursla: Gateway to the lives of the 'War' communities, a land of stunning landscapes and Meghalaya's
famous living architecture, and a haven for nature photographers
c. Kudengrim: A trio of waterfalls, a hike along rushing streams, living root bridges and views of verdant mountains
– all this in one scenic trail
2. സിറോ വാലി
അരുണാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഇറ്റനഗറില്‍നിന്നും 167 കി.മി മാറി സമുദ്രനിരപ്പില്‍ നിന്നും 1,500 മീറ്റര്‍ ഉയരത്തിലാണ്
ഈ സുന്ദരമായ ഹില്‍ സ്‌റ്റേഷന്‍. മനോഹരമായ പച്ചപ്പുനിറഞ്ഞ ചെറു വനങ്ങളും അരുവികളും നിറഞ്ഞ ഈ സുന്ദരഭൂമി
നോര്‍ത്ത് ഈസ്റ്റിന്റെ സമസ്തസൗന്ദര്യം സഞ്ചാരികളുടെ മുന്നില്‍ തുറന്നുവെക്കുന്നു. കിഴക്കന്‍ ഹിമാലയത്തിലെ ഗോത്രവിഭാഗങ്ങളായ
അപതാനികളാണ് പ്രദേശവാസികളില്‍ ഭൂരിഭാഗവും. അവര്‍ തയാറാക്കുന്ന പ്രാദേശിക രുചിക്കൂട്ടുകളില്‍ നിറഞ്ഞ
മാംസാഹാരങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. പ്രാദേശിക ഭക്ഷണശാലകളിലും
റോഡരികിലെ സ്റ്റാളുകളിലും കയറി നിങ്ങള്‍ക്ക് രുചി ആസ്വദിക്കാം. പനോരമിക് വ്യൂ നല്‍കുന്ന താഴ്‌വരകളുടെ ഭംഗി
ആസ്വദിക്കുന്നതിനൊപ്പം സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് നിരവധി ഡെസ്റ്റിനേഷനുകളാണ് സിറോ തുറന്നിടുന്നത്.
Arrival Formalities
For Domestic Tourist: Apply for inner line permit
For foreign tourist: Apply for protect area permit
How to Reach:
Tezpur Domestic Airpot: 280 kms.
Rail: There are daily trains from Guwahati to Kathal Pukhuri. From there you can hire a taxi till Ziro.
Ziro doesn't have a railway station.

b. Talley Valley Wildlife sancturary: Nestled amidst the lush greenery of Arunachal Pradesh, Talley Valley
Wildlife Sanctuary stands as a pristine natural gem, offering visitors an enchanting retreat into the heart of biodiversity.
c. Meghna Cave Temple: Situated amidst the picturesque valleys of Arunachal Pradesh's Ziro, Meghna Cave Temple stands as a
serene sanctuary for worshipers. Dedicated to Lord Lakulisha, the 28th embodiment of Lord Shiva.
3. തവാങ്
ഹിമാലയനിരകളില്‍ ഭൂട്ടാന്‍-തിബറ്റ് അതിര്‍ത്തികളോട് ചേർന്ന് സ്ഥിതിചെയ്യുന്ന തവാങ് സ്ലീപിങ് ഡെസ്റ്റിനേഷന്‍ ഇഷ്ടപ്പെടുന്നവരുടെ
കേന്ദ്രമാണ്. തിബറ്റന്‍ ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായ ഇവിടത്തെ പ്രധാനാകര്‍ഷണം അനിര്‍വചനീയമായ പ്രകൃതിഭംഗി തന്നെ.
പുരാതനമായ ആശ്രമങ്ങളും ശാന്തമായി ഒഴുകുന്ന തടാകങ്ങളും ഹിമാലയത്തില്‍നിന്നും ഒഴുകിപ്പരക്കുന്ന മഞ്ഞും
ഏതൊരു സഞ്ചാരിയെയാണ് ആകര്‍ഷിക്കാത്തത്. തവാങ്ങിലെ ഏതെങ്കിലുമൊരു ഗസ്റ്റ് ഹൗസിലോ, ബോട്ടിക് ഹോട്ടലിലോ
ഇരുന്ന് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് നന്നായി ഉറങ്ങാന്‍ സഞ്ചാരികള്‍ക്കാകും. സമുദ്രനിരപ്പില്‍നിന്നും 3,500 മീറ്റര്‍
ഉയരത്തിലാണ് തവാങ് സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മഹായാന ബുദ്ധിസത്തിന്റെ
ആശ്രമമായ തവാങ് മൊണാസ്ട്രിയാണ് സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്നത്.
Arrival Formalities:
For Domestic Tourist: Apply for inner line permit.
For foreign tourist: Apply for protect area permit.
Contact:
District Tourism Officer (Bomdila)
+913782222049.
District Tourism Officer (Tawang)
Ph +913794 222359.
EXPLORE:
Trekking
Spiritual
Heritage
Festivals
Rafting
How to Reach:
Salonibari Airport- Nearest Domestic Airport.
Lokpriya Gopinath Bordoloi Airport -Nearest International Airport.
Nearby Spot:
a. is a historic site located near Tawang. The site is named after Rifleman Jaswant Singh Rawat, a soldier of the Indian Army
who fought against the invading Chinese troops in the 1962 Sino-Indian War.
b. Kameng River: is a major river that flows through Arunachal Pradesh. The river originates from the glacial lakes near the Chinese border
in the Tawang district. It flows through the Kameng valley and is fed by several tributaries along the way.
c. Nuranang Falls: The waterfall is named after the Nuranang River, which is also known as the Pachung River.
and is known for its clear and pristine waters. The waterfall drops from a height of approximately 100 meters and
is surrounded by lush green forests and rocky cliffs.

b. Khat-ar-shnong: The legend of the whistling village comes alive in the rugged and rich terrain of Khat-ar-shnong, a set of villages
tucked deep in the forested valleys of the East Khasi Hills.
c. Arwah Cave: Learn the history of the planet by exploring the fossils of Arwah Cave. Gaze at the thunderous waterfall and feel the sounds of the misty forests.
Content Highlights: sleep tourism destinations in northeast india
Published: 27 Dec 2024, 10:55 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented