ഈഫല്‍ ടവറില്ലാത്ത ഇന്നത്തെ ഫ്രാന്‍സിനെക്കുറിച്ച് സങ്കല്‍പ്പിക്കാനാവില്ല. എന്നാല്‍ 2025 ഒക്ടോബര്‍ രണ്ടുതൊട്ട് ഇത് അടച്ചിട്ടിരിക്കുകയാണ്. രാജ്യത്ത് ചെലവ് ചുരുക്കലിനെതിരെയും സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തണമെന്നാവശ്യപ്പെട്ടും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയ സാഹചര്യത്തിലാണിത്. 136 വര്‍ഷത്തെ ചരിത്രത്തില്‍ ഈഫല്‍ ടവര്‍ പലതവണ അടച്ചിടേണ്ടി വന്നിട്ടുണ്ട്. പണിമുടക്കുകള്‍, ആഗോള ആരോഗ്യ പ്രതിസന്ധികള്‍, സുരക്ഷാ ഭീഷണികള്‍, അറ്റകുറ്റപ്പണികള്‍ എന്നിങ്ങനെ പലവിധമാണ് കാരണങ്ങൾ.
1. പണിമുടക്കുകളും തൊഴിലാളി പ്രതിഷേധങ്ങളും
2018 ഓഗസ്റ്റില്‍, ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ഈഫല്‍ ടവര്‍ രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിലുണ്ടായ മാറ്റങ്ങള്‍ നീണ്ട ക്യൂവിനും തിരക്കിനും കാരണമായതിനെതിരെ തൊഴിലാളികൾ പ്രതിഷേധിച്ചതോടെയായിരുന്നു ഇത്. ടൂറിസ്റ്റ് സീസണിന്റെ തിരക്കേറിയ സമയത്ത് ഈ പണിമുടക്ക് കാര്യമായ തടസ്സങ്ങള്‍ ഉണ്ടാക്കി.
2024 ഫെബ്രുവരി 24-ന് ജീവനക്കാരുടെ പണിമുടക്ക് കാരണം ഈഫല്‍ ടവര്‍ വീണ്ടും അടച്ചു. അറ്റകുറ്റപ്പണികള്‍ക്കും ജീവനക്കാരുടെ ക്ഷേമത്തിനും വേണ്ടത്ര പണം മുടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇത്തവണത്തെ പ്രതിഷേധം.
2. സുരക്ഷാ ആശങ്കകളും പൊതു സംഭവങ്ങളും
ഒരാള്‍ ഗോപുരത്തില്‍ കയറുന്നത് കണ്ടതിനെ തുടര്‍ന്ന് ടവറില്‍ നിന്ന് രണ്ടുതവണ ആളുകളെ ഒഴിപ്പിക്കുകയുണ്ടായി. ആദ്യത്തേത് 2019 മെയ് മാസത്തിലും രണ്ടാമത്തേത് 2024 ലെ സമ്മര്‍ ഒളിമ്പിക്സിന്റെ സമാപന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പും. ഈ സംഭവങ്ങൾ സന്ദര്‍ശകര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തു.
3. ആഗോള ആരോഗ്യ പ്രതിസന്ധികള്‍
2020 മാര്‍ച്ചില്‍ കോവിഡ്-19 മഹാമാരി മൂലം ഈഫല്‍ ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വൈറസ് വ്യാപനം തടയുന്നതിനുള്ള രാജ്യവ്യാപക ശ്രമങ്ങളുടെ ഭാഗമായായിരുന്നു ഇത്.
4. ഭീകരാക്രമണങ്ങളും സുരക്ഷാ ഭീഷണികളും
2015 നവംബര്‍ 13-ന് പാരീസിലും നഗരത്തിന്റെ വടക്കന്‍ പ്രാന്തപ്രദേശമായ സെന്റ്-ഡെനിസിലും ഭീകരാക്രമണങ്ങള്‍ നടന്നപ്പോഴായിരുന്നു അടുത്ത അടച്ചിടൽ. 2017 ഓഗസ്റ്റില്‍, വിനോദസഞ്ചാരികള്‍ക്കും നേരെ ഒരാള്‍ കത്തി വീശിയതും സുരക്ഷാവീഴ്ചയായിരുന്നു. 2023 ഡിസംബറില്‍, ഈഫല്‍ ടവറിന് സമീപം ഒരു ജര്‍മ്മന്‍ വിനോദസഞ്ചാരി കുത്തേറ്റു മരിക്കുകയും ചെയ്തിരുന്നു.
5. അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും
2024-ലെ സമ്മര്‍ ഒളിമ്പിക്സിന് ശേഷം ഈഫല്‍ ടവറില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഗെയിംസിനായി സ്ഥാപിച്ചിരുന്ന 30 ടണ്‍ ഭാരമുള്ള ഒളിമ്പിക് വളയങ്ങള്‍ 2024 സെപ്റ്റംബറില്‍ നീക്കം ചെയ്തു. ആ അറ്റകുറ്റപ്പണിക്കുവേണ്ടിയും ഈഫൽ ടവർ അടച്ചിട്ടു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: discover why the iconic eiffel tower has been closed since october 2, 2025. Learn about past closures due to strikes, security threats, health crises, and renovations.
Published: 06 Oct 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented